ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ചൈനീസ് പട്ടാളക്കാര്‍ (വീഡിയോ)

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ചൈനീസ് പട്ടാളക്കാര്‍ (വീഡിയോ)

അതിര്‍ത്തിയില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് അരുണാചല്‍ പ്രദേശ് പീപ്പിള്‍സ് ഫോറം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്

പരിഹാരമില്ലാതെ തുടരുന്ന അതിര്‍ത്തി തര്‍ക്കത്തിന് പുറമെ എന്‍എസ്ജി അംഗത്വം, മസൂദ് അസ്ഹര്‍, വണ്‍ റോഡ് വണ്‍ ബെല്‍റ്റ് എന്നീ വിഷയങ്ങളും ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ദലൈലാമയുടെ തവാങ് സന്ദര്‍ശനം ഈ വിള്ളലിന് ആക്കം കൂട്ടി. 

എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ യുദ്ധ സാഹചര്യം സൃഷ്ടിക്കുന്നില്ലെങ്കിലും അതിര്‍ത്തിയില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് അരുണാചല്‍ പ്രദേശ് പീപ്പിള്‍സ് ഫോറം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ചൈനീസ് പട്ടാളക്കാര്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍. ഇത് തങ്ങളുടെ ഭൂമിയാണെന്നും ചൈനീസ് പട്ടാളക്കാര്‍ പറയുന്നു. എന്നാല്‍ ചൈനീസ് പട്ടാളത്തിന് ഇന്ത്യന്‍ സേനയും ശക്തമായ മറുപടി തന്നെയാണ് നല്‍കുന്നത്. 

ഇത് എന്ന്, ഏത് അതിര്‍ത്തി മേഖലയില്‍ നടന്ന സംഭവമാണെന്ന് അരുണാചല്‍ പ്രദേശ് പീപ്പിള്‍സ് ഫോറം വ്യക്തമാക്കിയിട്ടില്ല. ഈ വീഡിയോയുടെ ആധികാരികതയും ഇതുവരെ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുമില്ല. വലിയ കല്ലുകളും ചാക്കുകളും കൊണ്ട് ഉണ്ടാക്കിയ അതിര്‍ത്തി മതില്‍ തകര്‍ക്കാനാണ് ചീല ചൈനീസ് പട്ടാളക്കാര്‍ ശ്രമിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com