ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു 

950 കോടിയായിരുന്നു പാലത്തിന്റെ നിര്‍മ്മാണച്ചലവ്
ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു 

ഗുവാഹട്ടി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ ധോള-സദില പാവം അസമില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് ചടങ്ങ് നടന്നത്. ഇതോടെ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി. അസമിലെ ടിന്‍സുകിയ ജില്ലയില്‍ ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്കുകുറുകെയാണ് പാലം. അസമിലെ സദിയയില്‍നിന്ന് ആരംഭിക്കുന്ന 9.15 കിലോമീറ്റര്‍ നീളമുള്ള പാലം ധോളയിലാണ് അവസാനിക്കുന്നത്. 

950 കോടിയായിരുന്നു പാലത്തിന്റെ നിര്‍മ്മാണച്ചലവ്. അസമിലെ കോണ്‍ഗ്രസ് ഭരണകാലത്താണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്. അതിര്‍ത്തി സംസ്ഥാനങ്ങളിലെ റോഡ് ഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2015ല്‍ കേന്ദ്രം അനുവദിച്ച 15,000 കോടി രൂപയുടെ പാക്കേജില്‍ പാലത്തെ ഉള്‍പ്പെടുത്തിയിരുന്നു.ഈ പാലം യാത്ഥാര്‍ത്ഥ്യമായതോടെ അസം,അരുണാചല്‍പ്രദേശ് സംസ്ഥാനങ്ങള്‍ തമ്മിലുള്ള യാത്രാസമയം നാലുമണിക്കൂറോളം കുറയും.അസമിലെ ഈ ഭാഗത്തുനിന്ന് അരുണാചലിലേക്ക് പോകാന്‍ നിലവിലുണ്ടായിരുന്ന ഏകമാര്‍ഗം ബോട്ടായിരുന്നു. 60 ടണ്‍ ഭാരമുള്ള യുദ്ധടാങ്കുകളെ താങ്ങാന്‍ ശേഷിയുളളതാണ് പാലം. പാലത്തിലേക്ക് ചൈനയുടെ അതിര്‍ത്തിയില്‍നിന്ന് നൂറുകിലോമീറ്റര്‍ ദൂരംമാത്രമാണുള്ളത്. പാലത്തിന്റെ 182 തൂണുകളിലും ഭൂകമ്പപ്രതിരോധ സംവിധാനമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com