രാജ്യത്ത് എല്ലാവര്‍ക്കും തൊഴില്‍ നല്‍കാനാവില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ

എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്നും അതുകൊണ്ട് സ്വയം തൊഴില്‍ പ്രോത്സാഹനത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ
രാജ്യത്ത് എല്ലാവര്‍ക്കും തൊഴില്‍ നല്‍കാനാവില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ

ന്യൂഡെല്‍ഹി: എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്നും അതുകൊണ്ട് സ്വയം തൊഴില്‍ പ്രോത്സാഹനത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ.രാജ്യത്തെ 125 കോടി ജനങ്ങള്‍ക്ക് ജോലി നല്‍കുക എന്നത് അസാധ്യമായ കാര്യമാണ്. മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ബിജെപി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അമിത്ഷാ.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം രാജ്യത്ത് തൊഴില്‍ ഇല്ലാത്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിരുന്നെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തില്‍ കഴമ്പില്ലെന്നു കഴിഞ്ഞ യുപിഎ സര്‍ക്കാരിനെക്കാള്‍ മികച്ച പ്രകടനമാണ് മൂന്ന് വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ കൈവരിച്ചതെന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചിരുന്നു.

രാജ്യത്ത് പത്ത് വര്‍ഷത്തിനകം തെഴില്ലാത്തവരുണ്ടാകില്ലെന്നായിരന്നു 2014ല്‍ ബിജെപി പ്രകടന പത്രികയില്‍ വ്യക്തമാക്കിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com