അതിര്‍ത്തിയില്‍ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം; നാല് തീവ്രവാദികളെ സൈന്യം വധിച്ചു

ഈ പ്രദേശത്ത് കൂടുതല്‍ തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടാകാമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ ശക്തമാക്കി
അതിര്‍ത്തിയില്‍ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം; നാല് തീവ്രവാദികളെ സൈന്യം വധിച്ചു

ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. ജമ്മുകശ്മീരിലെ റാംപൂര്‍ മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം നാല് തീവ്രവാദികളെ വധിച്ചു. 

ഈ പ്രദേശത്ത് കൂടുതല്‍ തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടാകാമെന്ന 
വിലയിരുത്തലിനെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ ശക്തമാക്കി. പെട്രോളിങ്ങ് നടത്തുകയായിരുന്നു ജവാന്മാര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. 

24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടാകുന്നത്. വെള്ളിയാഴ്ച ഉറിയില്‍ പെട്രോളിങ് നടത്തുകയായിരുന്ന സൈന്യക്കിന് നേരെ പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം വെടിയുതിര്‍ത്തിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com