ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സബ്‌സര്‍ അഹമ്മദിനേയും സൈന്യം വധിച്ചു

ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ ട്രാല്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സബ്‌സര്‍ കൊല്ലപ്പെട്ടത്
ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സബ്‌സര്‍ അഹമ്മദിനേയും സൈന്യം വധിച്ചു

ശ്രീനഗര്‍: ബുര്‍ഹാന്‍ വാനിയുടെ മരണശേഷം ഹിസ്ബുള്‍ മുജാഹിദ്ദീനിന്റെ കമാണ്ടറായ സബ്‌സര്‍ ഭട്ട് സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ ട്രാല്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സബ്‌സര്‍ കൊല്ലപ്പെട്ടത്. 

സബ്‌സറിനെ കൂടാതെ മറ്റൊരു തീവ്രവാദിയെ കൂടി സൈന്യം ഇവിടെ കൊലപ്പെടുത്തി. സോയ്‌മോ ഗ്രാമത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചിലിന് ഏത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടല്‍. ഇതുകൂടാതെ ബാരമുള്ളയില്‍ ആറ് തീവ്രവാദികളെ വധിച്ചതായും സൈന്യം വ്യക്തമാക്കി. 

തീവ്രവാദികള്‍ താമസിച്ചിരുന്ന വീടിനടുത്ത് സൈന്യം എത്തിയപ്പോഴേക്കും തീവ്രവാദികള്‍ സൈന്യത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാണ്ടറായിരുന്ന ബുര്‍ഹാന്‍ വാനിയെ സുരക്ഷ സേന കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് കശ്മീരിലുണ്ടായ കലാപം മാസങ്ങള്‍ നീണ്ടുനിന്നിരുന്നു. സുരക്ഷ സേനയും ജനങ്ങളും തമ്മിലുള്ള വലിയ ഏറ്റുമുട്ടലിനായിരുന്നു ബുര്‍ഹാന്‍ വാനിയുടെ മരണം ഇടയാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com