കാമുകിയുമായുള്ള വീഡിയോ ചാറ്റിനിടെ യുവാവ് തത്സമയം ആത്മഹത്യ ചെയ്തു

Published: 28th May 2017 12:46 PM  |  

Last Updated: 28th May 2017 12:46 PM  |   A+A-   |  

hang6879

ഭുവനേശ്വര്‍: കാമുകിയുമായുള്ള വീഡിയോ സംഭാഷണത്തിനിടെ യുവാവ് ആത്മഹത്യ ചെയ്തു. ചാറ്റ് ഓഫ് ചെയ്യാതെയാണ് ഇയാള്‍ ഫാനില്‍ തൂങ്ങി മരിച്ചത്. ശനിയാഴ്ച രാത്രി ഒഡിഷയിലെ പുരിയിലാണ് സംഭവം. കാമുകിയുമായുള്ള ശക്തമായ തര്‍ക്കത്തിനു ശേഷം പുരി സ്വദേശിയായ സയ്ക്കത്ത് റാവു (25) വീട്ടിലെ ഫാനില്‍ തൂങ്ങുകയായിരുന്നു. യുവതി അപ്പോള്‍ തന്നെ സയ്ക്കത്തിന്റെ അമ്മയെ ഫോണില്‍ വിളിച്ചെങ്കിലും പുറത്ത് ഷോപ്പിങ്ങിലായിരുന്ന ഇവര്‍ തിരിച്ചെത്തുമ്പോഴേക്കും സയ്ക്കത്ത് ഫാനില്‍ തൂങ്ങി ജീവിതം അവസാനിപ്പിച്ചിരുന്നു.

ഭുവനേശ്വറില്‍ കോളജില്‍ ഒന്നിച്ചു പഠിക്കുമ്പോള്‍ ഇവര്‍ പ്രണയത്തിലാവുകയായിരുന്നു. ഇരുവര്‍ക്കും ജോലി കിട്ടിയതിന് ശേഷം വിവാഹം കഴിക്കാമെന്നായിരുന്നു ഇവര്‍ അന്ന് തീരുമാനിച്ചിരുന്നത്. എന്നാല്‍ പഠനശേഷം സ്വദേശമായ കൊല്‍ക്കത്തയിലേക്ക് പോയ പെണ്‍കുട്ടിക്ക് സയ്ക്കത്തുമായി ഫോണിലൂടെ നിരന്തരം ബന്ധപ്പെടാനായില്ല. ഇത് സയ്ക്കത്തിനെ മാനസികമായി ഏറെ തളര്‍ത്തിയെന്ന് ഇയാളോട് മാനസിക അടുപ്പമുള്ളവര്‍ പറഞ്ഞു. 

ഇതിനിടെ കഴിഞ്ഞ ദിവസം ഇവര്‍ തമ്മില്‍ വീഡിയോ സംഭാഷണം നടത്തി. സംസാരത്തെത്തുടര്‍ന്ന് രൂക്ഷമായ തര്‍ക്കമുണ്ടാവുകയി. യുവതിയുടെ ജീവിതത്തില്‍ മറ്റൊരാള്‍ വന്നുവെന്ന സംശയത്തിലായിരുന്നു സയ്ക്കത്ത്. തുടര്‍ന്ന് താന്‍ ജീവിതം അവസാനിപ്പിക്കുന്നത് പെണ്‍കുട്ടി കാണണം എന്ന ലക്ഷ്യത്തോടെ സയ്ക്കത്ത് ചാറ്റ് ഓഫ് ചെയ്യാതെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.