മോദിയുടെ റാലിക്ക് ദിവസക്കൂലിക്ക് ആളെയിറക്കി; സ്വച്ഛ് ഭാരത് മിഷനില്‍ നിന്നും പണം കൊടുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവ്

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 28th May 2017 09:53 AM  |  

Last Updated: 28th May 2017 09:53 AM  |   A+A-   |  

ഭോപ്പാല്‍:മധ്യപ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റാലിയില്‍ പങ്കെടുത്ത ആളുകള്‍ വന്നത് ദിവസക്കൂലിക്ക്. സ്വച്ഛ് ഭാരത് മിഷന്‍ ഫണ്ടില്‍ നിന്നും പണം നല്‍കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഉത്തരവിട്ടു. അമര്‍ഖണ്ഡക്കില്‍ കഴിഞ്ഞ 15ന് നടത്തിയ റാലിക്കാണ് ആളെക്കൂട്ടാന്‍ ബിജെപി 500രൂപ വെച്ചു നല്‍കിയത്. അരലക്ഷത്തോളം പേര്‍ പങ്കെടുത്ത റാലിയില്‍ ആളെക്കൂട്ടുന്നതിന് 25 കോടിയോളം രൂപയിലധികമാണ് ബിജെപി സര്‍ക്കാര്‍ ചെലവാക്കിയത്. 

മുഖ്യമന്ത്രി ശിവ് രാജ് ചൗഹാന്റെ നര്‍മ്മദായാത്രയുടെ സമാപനത്തിനാണ് മോദി എത്തിയത്. സംസ്ഥാനത്തെ 33 ജില്ലകളില്‍ നിന്നാണ് ബിജെപി കൂലിക്ക് ആളെക്കൂട്ടിയത്. സ്വച്ഛ് ഭാരത് മിഷന്‍ രേഖകളില്‍ പരിശീലന പരിപാടി എന്ന് കാണിച്ചായിരുന്നു ഫണ്ട് ദുര്‍വിനിയോഗം.

നര്‍മദാനദിയുടെ ഉദ്ഭവസ്ഥാനവും സംരക്ഷിത ജൈവമേഖലയുമായ അമര്‍ഖണ്ഡില്‍ വന്‍ സമ്മേളനം നടത്തിയതിനു ശിവ് രാജ് സിങിനെ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിമര്‍ശിച്ചിരുന്നു.

TAGS
modi rally