ബാബറി മസ്ജിദ് ഗൂഢാലോചനക്കേസ്; അഡ്വാനി അടക്കമുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളി

പ്രതികള്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു
ബാബറി മസ്ജിദ് ഗൂഢാലോചനക്കേസ്; അഡ്വാനി അടക്കമുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളി

ലക്‌നൗ:ബാബറി മസ്ജിദ് ഗൂഢാലോചനക്കേസില്‍ പ്രതികളായഎല്‍.കെ അഡ്വാനി അടക്കമുള്ള ബിജെപി നേതാക്കളുടെ വിടുതല്‍ ഹര്‍ദജി തള്ളി. എന്നാല്‍
ബിജെപി നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചു. ലക്‌നൗവിലെ വിചാരണക്കോടതിയാണ് എല്‍കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി,ഉമാഭരതി എന്നിവര്‍ അടക്കമുള്ള 12 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. അഡ്വാനി അടക്കം എല്ലാ പ്രതികളും കോടതിയില്‍ ഹാജരായിരുന്നു. ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്.പ്രതികള്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു.

ബാബറി മസ്ജിദ് ഗൂഢാലോചനക്കേസില്‍ നിന്നും അഡ്വാനി അടക്കമുള്ളവരെ 201ല്‍ അലഹബാദ് കോടതി ഒഴിവാക്കിയിരുന്നു. ഇത് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.സുപ്രീംകോടതിയാണ് റായ്ബലേറി കോടതിയില്‍ നടന്നുകൊണ്ടിരുന്ന കേസ് ലക്‌നൗ കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. 

എല്‍.കെ.അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി അടക്കം പതിമൂന്ന് ബി.ജെ.പി നേതാക്കള്‍ ബാബ്‌റി മസ്ജിദ് പൊളിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും കര്‍സേവകരെ പ്രേരിപ്പിച്ചെന്നുമാണ് സി.ബി.ഐ കേസ്.ബാബറി മസ്ജിദ് തകര്‍ത്തതിന് കര്‍സേവകര്‍ പ്രതികളായ കേസിനൊപ്പമാണ് ഗൂഢാലോചനക്കേസിലും വിചാരണ നടത്തുന്നത്.ആരോഗ്യകാരണങ്ങളാല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നു വിടുതല്‍ നല്‍കണമെന്ന അഡ്വാനി അടക്കമുള്ളവരുടെ ആവശ്യം കോടതി തള്ളിയിരുന്നു.കേസ് മാറ്റിവെക്കുകയോ നേരിട്ട് ഹാജരാകുന്നതില്‍ നിന്നു ഒഴിവ് അനുവദിക്കുകയോ ചെയ്യില്ലെന്നു സി.ബി.ഐ കോടതി ജഡ്ജി എസ്.കെ.യാദവ് നിലപാടെടുത്തു. 

ഗൂഢാലോചന, രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തുക,രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചരണവും ആരോപണവും ഉന്നയിക്കുക, തെറ്റായ പ്രസ്താവനകള്‍, ക്രമസമാധാനതകര്‍ച്ചയുണ്ടാക്കുംവിധം അഭ്യൂഹം പ്രചരിപ്പിക്കുക എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com