പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം: രാജസ്ഥാന്‍ ഹൈക്കോടതി

കന്നുകാലി കശാപ്പു നിയന്ത്രണ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച ശുപാര്‍ശകളിലാണ് ഹൈക്കോടതി ഈ അഭിപ്രായങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം: രാജസ്ഥാന്‍ ഹൈക്കോടതി

ജയ്പുര്‍: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. ഗോഹത്യ നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവു നല്‍കണമെന്നും കോടതി അഭിപ്രായപ്പെട്ടു. 

കന്നുകാലി കശാപ്പു നിയന്ത്രണ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച ശുപാര്‍ശകളിലാണ് ഹൈക്കോടതി ഈ അഭിപ്രായങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഗോഹത്യ നിലവില്‍ രാജസ്ഥാനില്‍ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. മൂന്നു വര്‍ഷം വരെ തടവാണ് ഇതിനു ലഭിക്കുക. ഇത് ജീവപര്യന്തമായി ഉയര്‍ത്തണമെന്നാണ് ഹൈക്കോടതിയുടെ ശുപാര്‍ശ. ഇതിനൊപ്പമാണ് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം കോടതി മുന്നോട്ടുവച്ചിരിക്കുന്നത്.

കോടതികള്‍ മുന്നോട്ടുവയ്ക്കുന്ന ശുപാര്‍ശകള്‍ ഉത്തവുകളല്ല. ഇത് അനുസരിക്കാനും നടപ്പാക്കാനും സര്‍ക്കാരുകള്‍ക്കു ബാധ്യതയില്ല. അതേസമയം ബന്ധപ്പെട്ട വിഷയത്തിലെ നിയമ നിര്‍മാണത്തിന്റെ ഘട്ടത്തില്‍ സര്‍ക്കാരുകള്‍ ഇവ പരിഗണിക്കാറാണ് പതിവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com