ട്രോളുകള്‍ മതിയാവില്ല;  അമേരിക്ക മാത്രമല്ല, ഇംഗ്ലണ്ടിനേക്കാളും മെച്ചം മധ്യപ്രദേശ് എന്ന് ശിവരാജ് സിങ് ചൗഹാന്‍ 

ദിവസങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെയും മധ്യപ്രദേശിലെയും റോഡുകളെ തമ്മില്‍ താരതമ്യം ചെയ്ത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നടത്തിയ അവകാശവാദങ്ങളെ വരവേറ്റത് സാമൂഹ്യമാധ്യമങ്ങളിലെ ട്രോള്‍ പരി
ട്രോളുകള്‍ മതിയാവില്ല;  അമേരിക്ക മാത്രമല്ല, ഇംഗ്ലണ്ടിനേക്കാളും മെച്ചം മധ്യപ്രദേശ് എന്ന് ശിവരാജ് സിങ് ചൗഹാന്‍ 

ഭോപ്പാല്‍:   ദിവസങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെയും മധ്യപ്രദേശിലെയും റോഡുകളെ തമ്മില്‍ താരതമ്യം ചെയ്ത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നടത്തിയ അവകാശവാദങ്ങളെ വരവേറ്റത് സാമൂഹ്യമാധ്യമങ്ങളിലെ ട്രോള്‍ പരിഹാസങ്ങളാണ്. മധ്യപ്രദേശിലെ റോഡുകള്‍ അമേരിക്കയിലേതിനേക്കാള്‍ മികച്ചതാണ് എന്ന ചൗഹാന്റെ പ്രസ്താവനയാണ് സോഷ്യല്‍ മീഡിയയില്‍ പരിഹാസ പ്രളയം തീര്‍ത്തത്. ഈ പരാമര്‍ശത്തിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വിചിത്രമായ അവകാശവാദം ശിവ് രാജ്‌സിങ് ചൗഹാന്‍ മുഴക്കിയത്്. തന്റെ സംസ്ഥാനമായ മധ്യപ്രദേശ് വികസിത രാജ്യങ്ങളായ അമേരിക്കയെക്കാളും, ഇംഗ്ലണ്ടിനേക്കാളും വളരെ മികച്ചതാണ് എന്നാണ് ശിവ്് രാജ് സിങ് ചൗഹാന്‍ വീണ്ടും പറഞ്ഞുവെച്ചിരിക്കുന്നത്. മധ്യപ്രദേശ് നിലവില്‍ വന്നതിന്റെ വാര്‍ഷികദിനമായ  ഇന്നലെ സംസ്ഥാനത്തെ അഭിസംബോധന ചെയ്യവേയാണ്, സംസ്ഥാനത്തെ വാനോളം പുകഴ്ത്തി ശിവരാജ് സിങ് ചൗഹാന്‍ രംഗത്തുവന്നത്.  

അടിമത്ത മനസ്ഥിതിയുളള സമൂഹം എപ്പോഴും തങ്ങളുടെ രാജ്യത്തേക്കാള്‍ മികച്ചത് മറ്റു രാജ്യങ്ങളാണ്  എന്നാണ് ചിന്തിക്കുക. എന്നാല്‍ സ്വന്തം സംസ്ഥാനത്തെ കുറിച്ച് ജനങ്ങള്‍ക്ക് അഭിമാനബോധം തോന്നണമെന്ന് ശിവ് രാജ് സിങ് ചൗഹാന്‍ വ്യക്തമാക്കി. രണ്ടക്ക വളര്‍ച്ച രേഖപ്പെടുത്തുന്ന മധ്യപ്രദേശ് അതിവേഗമാണ് വികസിക്കുന്നത്. ഏഴരകോടി ജനങ്ങളുളള സംസ്ഥാനം അഴിമതി, തീവ്രവാദം, ദാരിദ്ര്യം എന്നിവയില്‍ നിന്നും മോചനം നേടുന്നതിനുളള തീവ്ര ശ്രമത്തിലാണെന്നും ശിവ് രാജ് സിങ് ചൗഹാന്‍ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പ് അമേരിക്കയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മധ്യപ്രദേശിലെയും അമേരിക്കയിലെയും റോഡുകളെ തമ്മില്‍ താരതമ്യം ചെയ്ത് ശിവ് രാജ് സിങ് ചൗഹാന്‍ പ്രസ്താവന ഇറക്കിയത്. വാഷിംഗ്ടണ്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ താന്‍ അമേരിക്കന്‍ റോഡുകളിലുടെ സഞ്ചരിച്ചപ്പോള്‍ മധ്യപ്രദേശിലെ റോഡുകളാണ് മികച്ചത് എന്ന് ബോധ്യപ്പെട്ടുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് വിമര്‍ശനങ്ങള്‍ ക്ഷണിച്ചത്. സംസ്ഥാനത്തെ റോഡിന്റെ ശോച്യാവസ്ഥ തിരിച്ചറിയാന്‍ മുഖ്യമന്ത്രി വിമാനത്തില്‍ നിന്നും താഴെ ഇറങ്ങാന്‍ തയ്യാറാകണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം.

Shivraj is right, this view of Washington's main street says everything #MPRoads pic.twitter.com/dtzUyQYHOp

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com