സമ്മതമില്ലാത്ത എല്ലാ സ്പര്‍ശങ്ങളും ലൈംഗികപീഡനമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ലൈംഗിമായി പീഡിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള അതിക്രമങ്ങളെ മാത്രമെ ലൈംഗിക പീഡനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളുവെന്ന് ജസ്റ്റിസ് വിഭു ബക്രു നിരീക്ഷിച്ചു
സമ്മതമില്ലാത്ത എല്ലാ സ്പര്‍ശങ്ങളും ലൈംഗികപീഡനമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി:  സമ്മതമില്ലാത്ത എല്ലാ സ്പര്‍ശനങ്ങളും ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് സര്‍ക്കാര്‍ സ്ഥാപനമായ സിഎസ്‌ഐആറിലെ ജീവനക്കാരി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം.

ജോലിക്കിടെ അതിക്രമിച്ചു കയറിയ കുറ്റാരോപിതന്‍ തന്നെ തള്ളി പുറത്താക്കിയ ശേഷം ലബോറട്ടറി അടച്ചുപൂട്ടിയെന്നാണ് ജീവനക്കാരിയുടെ പരാതിക്ക് ആധാരം. ലൈംഗിമായി പീഡിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള അതിക്രമങ്ങളെ മാത്രമെ ലൈംഗിക പീഡനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളുവെന്ന് ജസ്റ്റിസ് വിഭു ബക്രു നിരീക്ഷിച്ചു

കുറ്റാരോപിതന് മേലുള്ള ലൈംഗിക പീഡന ആരോപണത്തില്‍ വസ്തുതയില്ലെന്ന സിഎസ്‌ഐആറിലെ അച്ചടക്കസമിതി കണ്ടെത്തിയിരുന്നു. ഇത് ഡല്‍ഹി ഹൈക്കോടതി ശരിവെക്കുകയായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com