മുകുള്‍ റോയ് ഇനി ബംഗാളില്‍ ബിജെപിയുടെ മുഖം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനം കൊളളുന്നതായി മുകുള്‍ റോയ്
മുകുള്‍ റോയ് ഇനി ബംഗാളില്‍ ബിജെപിയുടെ മുഖം

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ മുകുള്‍ റോയ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയില്‍ ചേരുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു .പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനം കൊളളുന്നതായി മുകുള്‍ റോയ് പ്രതികരിച്ചു.ബിജെപിയുടെ പിന്തുണ കൊണ്ടാണ് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വളര്‍ന്നതെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറുമെന്നും മുകുള്‍ റോയ് പറഞ്ഞു.

ഒക്ടോബര്‍ 11 നാണ് എംപി സ്ഥാനവും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വവും മുകുള്‍ റോയ് രാജിവെച്ചത്.  സെപ്റ്റംബറില്‍ 
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് ആറ് വര്‍ഷത്തേക്ക് തൃണമൂല്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ മമതയുമായുളള ബന്ധം  കൂടുതല്‍ വഷളായി. തുടര്‍ന്ന് മുകുള്‍ റോയ് പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കുകയായിരുന്നു. ഒരു കാലത്ത് മമതയുടെ വലംകൈയ്യായിരുന്ന മുകുള്‍ റോയ് തൃണമൂല്‍ സ്ഥാപകാംഗം കൂടിയാണ്. പാര്‍ട്ടിയുടെ രഹസ്യങ്ങള്‍ അറിയാവുന്ന നേതാവെന്ന നിലയില്‍ മുകുള്‍ റോയ് ബിജെപിയില്‍ ചേര്‍ന്നതിനെ ഭയത്തോടെയാണ് തൃണമൂല്‍ ക്യാമ്പ് വീക്ഷിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com