തമിഴ്‌നാട്‌ മുഖ്യമന്ത്രിക്കെതിരെ കാര്‍ട്ടൂണ്‍: കാര്‍ട്ടൂണിസ്റ്റ് ബാല അറസ്റ്റില്‍

എടപ്പാടി പളനിസാമി, തിരുനെല്‍വേലി കളക്ടര്‍, നെല്ലായ് പൊലീസ് കമ്മീഷണര്‍ എന്നിവരെയാണ് കാര്‍ട്ടൂണില്‍ പരാമര്‍ശിച്ചിരിക്കുന്നത് - 
തമിഴ്‌നാട്‌ മുഖ്യമന്ത്രിക്കെതിരെ കാര്‍ട്ടൂണ്‍: കാര്‍ട്ടൂണിസ്റ്റ് ബാല അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റ് ബാല അറസ്റ്റില്‍. തിരുനെല്‍വേലി കളക്ട്രേറ്റില്‍ കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം പരാമര്‍ശിച്ച് ബാല വരച്ച കാര്‍ട്ടൂണിനെ തുടര്‍ന്നാണ് നടപടി. 

എടപ്പാടി പളനിസാമി, തിരുനെല്‍വേലി കളക്ടര്‍, നെല്ലായ് പൊലീസ് കമ്മീഷണര്‍ എന്നിവരെയാണ് കാര്‍ട്ടൂണില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ലൈന്‍സ്.മീഡിയയ്ക്ക് വേണ്ടിയാണ് ബാല കാര്‍ട്ടൂണ്‍ വരച്ചത്. 

തീപൊള്ളലേറ്റ് ഒരു കുഞ്ഞ് നിലത്ത് കിടക്കുമ്പോള്‍ നോട്ടുകെട്ടുകള്‍ കൊണ്ട് നാണം മറയ്ക്കുന്ന മുഖ്യമന്ത്രി ഇ.പളനിസാമിയും കളക്ടറും പോലീസ് ഉദ്യോഗസ്ഥനുമാണ് ബാലയുടെ കാര്‍ട്ടൂണില്‍ വിഷയമായിട്ടുണ്ടായിരുന്നത്. കുട്ടിയുടെ ജീവന് വില നല്‍കാതെ കാശിനു പുറകെ പോകുന്ന ഉദ്യോഗസ്ഥ അധികാര കേന്ദ്രങ്ങളെ കണക്കറ്റ് വിമര്‍ശിക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍

ഒക്ടോബര്‍ 24ന് വരച്ച കാര്‍ട്ടൂണിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ കാര്‍ട്ടൂണ്‍ വൈറലാവുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com