മുകുള്‍ റോയിക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി മോദി സര്‍ക്കാര്‍ 

വൈ കാറ്റഗറി സുരക്ഷയാണ് മോദി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ എവിടെ യാത്ര ചെയ്താലും നാല് കമാന്റോകളാവും അദ്ദേഹത്തെ അകമ്പടി സേവിക്കുക
മുകുള്‍ റോയിക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി മോദി സര്‍ക്കാര്‍ 

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ മുകുള്‍  റോയിക്ക് വിഐപി  സുരക്ഷയൊരുക്കി കേന്ദ്രസര്‍ക്കാര്‍. മാറിയ സാഹചര്യത്തില്‍ വൈ കാറ്റഗറി സുരക്ഷയാണ് മോദി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ എവിടെ യാത്ര ചെയ്താലും നാല് കമാന്റോകളാവും അദ്ദേഹത്തെ അകമ്പടി സേവിക്കുക. കഴിഞ്ഞ ദിവസമാണ് മുകുള്‍ റോയ് ബിജെപിയില്‍ ചേര്‍ന്നത്. 

യുപിഎ മന്ത്രിസഭയില്‍ റെയില്‍വെ മന്ത്രിയായിരുന്നു മുകുള്‍ റോയി. അടുത്ത ദിവസം തന്നെ സിആര്‍പിഎഫ് കമാന്‍ഡോകള്‍ അദ്ദേഹത്തിന്റെ സുരക്ഷ ചുമതല ഏറ്റെടുക്കും. അദ്ദേഹത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വൈ പ്ലസ് സുരക്ഷ ഒരുക്കിയതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

ശനിയാഴ്ച ഡല്‍ഹിയില്‍ ബിജെപി അംഗത്വം സ്വീകരിച്ച മുകുള്‍ റോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ സന്തോഷമുണ്ടെന്നായിരുന്നു ആദ്യ പ്രതികരണം. സമീപ ഭാവിയില്‍ തന്നെ ബംഗാളില്‍ ബിജെപി ഭരണം പിടിക്കും. ബിജെപിയെ ഒരു മതത്തിന്റെ പാര്‍ട്ടിയായി കാണുന്നില്ലെന്നും മതേതര പാര്‍ട്ടിയാണെന്നും മുകുള്‍ റോയി പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസിന്റ സ്ഥാപകനേതാവും മമതാ ബാനര്‍ജിയുടെ വലം കൈയുമായിരുന്നു മുകുള്‍ റോയി. തൃണമൂലുമായി കുറച്ചു കാലങ്ങളായി അകല്‍ച്ചയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസം രാജ്യസഭാ എംപി സ്ഥാനം രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദഹത്തിന് വൈ പ്ലസ് സുരക്ഷ കേന്ദ്രം നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com