വിജയ് മല്യ, ലളിത് മോഡി എന്നിവരെ ഇന്ത്യയിലേക്ക് തിരിച്ച് എത്തിക്കല്‍; ബ്രിട്ടണിന്റെ സഹായം തേടി ഇന്ത്യ

വിജയ് മല്യ, ലളിത് മോഡി എന്നിവരെ ഇന്ത്യയിലേക്ക് തിരിച്ച് എത്തിക്കല്‍; ബ്രിട്ടണിന്റെ സഹായം തേടി ഇന്ത്യ

ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കശ്മീര്‍, ഖാലിസ്ഥാന്‍ വിഘടനവാദികള്‍ ബ്രിട്ടണ്‍ താവളമാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം 

ന്യൂഡല്‍ഹി : മദ്യ മുതലാളി വിജയ് മല്യ , ലളിത് മോഡി എന്നിവരെ ഇന്ത്യയിലേക്ക് തിരിച്ച് എത്തിക്കുന്നതിന് ബ്രിട്ടണിന്റെ സഹായം അഭ്യര്‍ത്ഥിച്ച് ഇന്ത്യ.  ബ്രിട്ടിഷ് കുടിയേറ്റകാര്യ മന്ത്രി ബ്രണ്ടന്‍ ലൂയിസുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 
വിജയ് മല്യ, ലളിത് മോഡി എന്നിവര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നും ഒളിച്ചോടിയ 13 വ്യക്തികളെ നാട്ടിലേക്ക് തിരിച്ചയക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ബ്രിട്ടണിന്മേല്‍ സമ്മര്‍ദം ചെലുത്തിയത്. ഇതിന് പുറമേ 16 ക്രിമിനലുകള്‍ക്ക് എതിരെയുളള നിയമനടപടികള്‍ ശക്തമാക്കുന്നതിന് ബ്രിട്ടണിന്റെ നിയമസഹായവും ഇന്ത്യ തേടി. ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കശ്മീര്‍, ഖാലിസ്ഥാന്‍ വിഘടനവാദികള്‍ ബ്രിട്ടണ്‍ താവളമാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ബ്രണ്ടന്‍ ലൂയിസിനോട് കിരണ്‍ റിജ്ജു ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com