രാഹുല്‍ ഗാന്ധിയെ പോലെ മന്‍മോഹനും മറ്റുളളവര്‍ എഴുതിയ തിരക്കഥ വായിക്കുന്നു: രവിശങ്കര്‍ പ്രസാദ് 

നോട്ടുഅസാധുവാക്കലിനെ വിമര്‍ശിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ എതിര്‍ത്ത് അരുണ്‍ ജെയ്റ്റ്‌ലിക്ക് പിന്നാലെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും രംഗത്തുവന്നു
രാഹുല്‍ ഗാന്ധിയെ പോലെ മന്‍മോഹനും മറ്റുളളവര്‍ എഴുതിയ തിരക്കഥ വായിക്കുന്നു: രവിശങ്കര്‍ പ്രസാദ് 

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ ചൊല്ലി ഭരണ, പ്രതിപക്ഷങ്ങള്‍ തമ്മിലുളള വാദപ്രതിവാദം മുറുകുന്നു. നോട്ടുഅസാധുവാക്കലിനെ വിമര്‍ശിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ എതിര്‍ത്ത് അരുണ്‍ ജെയ്റ്റ്‌ലിക്ക് പിന്നാലെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും രംഗത്തുവന്നു. 
മറ്റുളളവര്‍ എഴുതി കൊടുക്കുന്ന തിരക്കഥ രാഹുല്‍ഗാന്ധിയെ പോലെ മന്‍മോഹന്‍സിങും വായിക്കുകയാണെന്ന് രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചു. 
പത്തുവര്‍ഷത്തെ യുപിഎ ഭരണത്തെ കുറിച്ച് സംസാരിക്കാന്‍ മന്‍മോഹന്‍സിങും, രാഹുല്‍ ഗാന്ധിയും തയ്യാറാകണമെന്നും രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. യുപിഎ ഭരണകാലത്താണ് രാജ്യത്ത് അഴിമതി വര്‍ധിച്ചത്.  ഇത് രാജ്യത്തെ കാര്യമായി ബാധിക്കുകയും ചെയ്തു. ഈ കാലയളവില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് കുറച്ച് വാക്കുകള്‍ മാത്രമാണ് സംസാരിച്ചത്.ഇതില്‍ നിന്നും മറ്റാരോ എഴുതി നല്‍കിയ തിരക്കഥയാണ് മന്‍മോഹന്‍സിങ് വായിച്ചത് എന്ന് വ്യക്തമായതായി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. 

 നോട്ടുഅസാധുവാക്കല്‍ സംഘടിത കൊളളായിരുന്നുവെന്നാണ് മന്‍മോഹന്‍സിങ് വിമര്‍ശിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു സംഘടിത കൊളള നടന്നത് എന്ന് ടുജി സ്‌പെക്ട്രം, കല്‍ക്കരി കുംഭകോണം എന്നിവയെ ചൂണ്ടികാണിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റലി തിരിച്ചടിച്ചു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും മന്‍മോഹന്‍സിങിന് എതിരെ രംഗത്തുവന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com