രഘുറാം രാജനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ എഎപി; ഡല്‍ഹിയില്‍ സീറ്റ് നല്‍കിയേക്കും

മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്
രഘുറാം രാജനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ എഎപി; ഡല്‍ഹിയില്‍ സീറ്റ് നല്‍കിയേക്കും

ന്യൂഡല്‍ഹി: മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒന്ന് രഘുറാം രാജന് നല്‍കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. 

ഡല്‍ഹി നിയമസഭയില്‍ മികച്ച ഭൂരിപക്ഷമുള്ള എഎപിക്ക് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളും അനായാസം വിജയിപ്പിക്കാന്‍ സാധിക്കും. 

എഎപി നേതാക്കളെ ഒവിവാക്കി മികച്ച വ്യക്തിത്വമുള്ള ഡല്‍ഹിക്ക് പുറത്തുള്ളവരെ മത്സരിപ്പിക്കാനാണ് അരവിന്ദ് കെജ്രിവാള്‍ ആലോചിക്കുന്നതെന്ന് എഎപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 

രഘുറാം രാജനെപ്പോലെ ഒരു സാമ്പത്തിക വിദഗ്ധന്‍ രാജ്യസഭയിലെത്തിയാല്‍ ബിജെപിക്ക് തിരിച്ചടിയാകും എന്നാണ് എഎപി കണക്കുകൂട്ടുന്നത്. 

ലവില്‍ ഷിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്ന രഘുറാം രാജന്‍ എഎപി വാഗ്ദാനത്തിനോട് പ്രതികരിച്ചോ എന്നത് വ്യക്തമായിട്ടില്ല.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വച്ച രഘുറാം രാജന് പദവിയില്‍ തുടരുവാന്‍ താത്പര്യമുണ്ടായിരുന്നുവെങ്കിലും നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അവസരം കൊടുക്കാന്‍ തയ്യാറായില്ല. നോട്ട് നിരോധനത്തെ ശക്തമായി വിമര്‍ശിച്ച് രഘുറാം രാജന്‍ രംഗത്ത് വരികയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com