ഓഹരി വിപണിയിലെ കൃത്രിമം: ഗുജറാത്ത് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ഗുജറാത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ വിജയ് രൂപാണിയുടെ കുടുംബം അടക്കം 22 സ്ഥാപനങ്ങള്‍ക്ക് എതിരെ സെബി പിഴ ചുമത്തി 
ഓഹരി വിപണിയിലെ കൃത്രിമം: ഗുജറാത്ത് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

അഹമ്മദാബാദ് : ഓഹരിവിപണിയില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ സെബി പിഴ ചുമത്തിയ പശ്ചാത്തലത്തില്‍, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെയ്ക്കണമെന്ന് കോണ്‍്ഗ്രസ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ വിജയ് രൂപാണിയുടെ കുടുംബം അടക്കം 22 സ്ഥാപനങ്ങള്‍ക്ക് എതിരെയാണ് പിഴ ചുമത്തിയത്.
6.9 കോടി രൂപ പിഴ ഈടാക്കാനാണ് സെബിയുടെ തീരുമാനം.ഇതില്‍ 15 ലക്ഷം രൂപ വിജയ് രൂപാണിയുടെ കുടുംബം ഒടുക്കണമെന്നും സെബിയുടെ ഉത്തരവില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് രാജി ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തുവന്നത്.  അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ച് പറയുമ്പോഴാണ് ബിജെപിയുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ ഓരോന്നായി പുറത്തുവരുന്നത്. ജയ്ഷാ, ശൗര്യ ഡോവല്‍ എന്നിവരുടെ നിരയില്‍ ഇപ്പോള്‍ വിജയ് രൂപാണിയെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററിലുടെ പരിഹസിച്ചു.

സാരംഗ് കെമിക്കല്‍സിന്റെ ഓഹരികളുടെ വ്യാപ്തി കൃത്രിമമായി ഉയര്‍ത്തി കാണിച്ച് സാമ്പത്തിക നേട്ടത്തിന് ശ്രമിച്ചു എന്നതാണ്
സെബിയുടെ നടപടിക്ക് ആധാരം. 2011ലാണ് പിഴ ചുമത്താന്‍ ആസ്പദമായ കൃത്രിമം സെബിയുടെ ശ്രദ്ധയില്‍പ്പെട്ടത്. 2016ലാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി അധികാരത്തിലേറിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com