യുവാവിന് നേരെ തിളച്ച എണ്ണ ഒഴിച്ചുളള കടയുടമയുടെ രോഷപ്രകടനം; ദൃശ്യങ്ങള്‍ കാണാം

പൊളളലേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്
യുവാവിന് നേരെ തിളച്ച എണ്ണ ഒഴിച്ചുളള കടയുടമയുടെ രോഷപ്രകടനം; ദൃശ്യങ്ങള്‍ കാണാം

മുംബൈ:  ഭക്ഷണത്തിന്റെ വിലയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് തട്ടുകടയുടമ തിളച്ച എണ്ണ യുവാവിന്റെ ദേഹത്ത് ഒഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മഹാരാഷ്ട്രയിലെ ഉലഹാസ് നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. പൊളളലേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

 
ഭക്ഷണത്തെകുറിച്ചും വിലയെ സംബന്ധിച്ചും യുവാവ് പരാതിപ്പെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് പിന്നാലെ തിളച്ച എണ്ണ പാത്രത്തില്‍ എടുത്ത് കടയുടമ ഉപഭോക്താവിന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു.  തൊട്ടടുത്തുളള സിസിടിവി ക്യാമറയിലാണ് ആശങ്കപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. ഉപഭോക്താവിന്റെ പരാതിയില്‍ കടയുടമയ്ക്ക് എതിരെ കേസെടുത്തു.


#WATCH:Owner of a roadside eatery threw hot oil on a customer who complained about the food served, in Maharashtra's Ulhasnagar. 2 arrested pic.twitter.com/ypsfVKHRGn

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com