ജനസംഖ്യ കുറയ്ക്കുന്നതില്‍ രാഷ്ട്രീയക്കാര്‍ വിമുഖത കാണിക്കുന്നു: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ഇത്തരക്കാര്‍ ജനസംഖ്യ നിയന്ത്രണത്തെ വോട്ടുനിയന്ത്രണമായാണ് കാണുന്നത്
ജനസംഖ്യ കുറയ്ക്കുന്നതില്‍ രാഷ്ട്രീയക്കാര്‍ വിമുഖത കാണിക്കുന്നു: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: വോട്ടുബാങ്ക് ലക്ഷ്യമിട്ട് കുടുംബാസൂത്രണത്തെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ ചില രാഷ്ട്രീയപ്രവര്‍ത്തകര്‍ വിമുഖത കാണിക്കുന്നതായി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു.  ഇത്തരക്കാര്‍ ജനസംഖ്യ നിയന്ത്രണത്തെ വോട്ടുനിയന്ത്രണമായാണ് കാണുന്നത്. ജനസംഖ്യാനിയന്ത്രണ വിഷയത്തില്‍ പൊതുസംവാദം സംഘടിപ്പിക്കാനും രാഷ്ട്രീയക്കാരുടെ ഇടയില്‍ അഭിപ്രായസമന്വയം ഉണ്ടാക്കാനും വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തു.

ആരോഗ്യമന്ത്രി ജെ പി നഡ്ഡ സന്നിഹിതനായിരുന്ന ചടങ്ങില്‍ അസുഖങ്ങള്‍ വരുന്നത് പ്രതിരോധിക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്ന് വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ജീവിത രീതിയില്‍ മാറ്റം വരുത്തി മെച്ചപ്പെട്ട ആരോഗ്യം കൊണ്ടുവരാന്‍ ഓരോ പൗരനും സാധിക്കണം. കുട്ടികള്‍ ടിവിയ്ക്കും സോഷ്യല്‍ മീഡിയയ്ക്കും അടിമപ്പെടുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ കഴിയണമെന്നും വെങ്കയ്യ നായിഡു ഓര്‍മ്മിപ്പിച്ചു. രോഗപീഡകളെ കുറിച്ചുളള ദേശീയ തല പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com