പപ്പു എന്ന പേര് ഉപയോഗിക്കരുത്; ബിജെപിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം

പപ്പു എന്ന വാക്ക് അധിക്ഷേപകരമാണെന്ന് വിലയിരുത്തിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം
പപ്പു എന്ന പേര് ഉപയോഗിക്കരുത്; ബിജെപിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം

അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പപ്പു എന്ന വാക്ക്‌ ഉപയോഗിക്കുന്നത് വിലക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ലക്ഷ്യം വെച്ചുള്ള പപ്പു എന്ന വാക്ക് അധിക്ഷേപകരമാണെന്ന് വിലയിരുത്തിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. 

സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പപ്പു എന്ന പേര് ഉപയോഗിച്ചായിരുന്നു ബിജെപി രാഹുല്‍ ഗാന്ധിയെ ലക്ഷ്യം വെച്ചിരുന്നത്. എന്നാല്‍ ബിജെപിയുടെ അഡ്വെര്‍ടൈസ്‌മെന്റില്‍ പറയുന്ന പപ്പു എന്ന വാക്ക് ഒരു വ്യക്തിയിലേക്കും നീളുന്നില്ല എന്ന പ്രതീകരണവുമായാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം വന്നതിന് ശേഷം ബിജെപി രംഗത്തെത്തിയത്. 

കഴിഞ്ഞ മാസം ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കീഴിലുള്ള മീഡിയ കമ്മിറ്റിക്ക് മുന്‍പാകെ അനുമതിക്കായി വെച്ച അഡ്വെര്‍ടൈസ്‌മെന്റ് സ്‌ക്രിപ്റ്റില്‍ നിന്നും പപ്പു എന്ന വാക്ക് നീക്കണമെന്ന് നിര്‍ദേശിച്ചതായി ബിജെപി പറയുന്നു. പപ്പു എന്ന വാക്ക് ഒഴിവാക്കി പുതിയ സ്‌ക്രിപ്റ്റ് അനുമതിക്കായി നല്‍കുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നു.

പപ്പു എന്ന വാക്ക് ഒരു വ്യക്തിയിലേക്കും നീളുന്നില്ലെന്നും, തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം പുനഃപരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com