രാജ്യത്തെ ദരിദ്രജനങ്ങള്‍ 'റേറ്റിങ്' ഭക്ഷിച്ച് കഴിയണോ; മോദിസര്‍ക്കാരിന്റെ പ്രചാരണങ്ങളെ വിമര്‍ശിച്ച് യെച്ചൂരി

റേറ്റിങ് കണക്കുകള്‍ നേട്ടമാക്കി ജനങ്ങളെ വഞ്ചിക്കുകയാണ് മോഡി സര്‍ക്കാരെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
രാജ്യത്തെ ദരിദ്രജനങ്ങള്‍ 'റേറ്റിങ്' ഭക്ഷിച്ച് കഴിയണോ; മോദിസര്‍ക്കാരിന്റെ പ്രചാരണങ്ങളെ വിമര്‍ശിച്ച് യെച്ചൂരി

ന്യൂഡല്‍ഹി : റേറ്റിങ് കണക്കുകള്‍ നേട്ടമാക്കി ജനങ്ങളെ വഞ്ചിക്കുകയാണ് മോഡി സര്‍ക്കാരെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. രാജ്യത്തെ ദരിദ്രജനങ്ങള്‍ 'റേറ്റിങ്' ഭക്ഷിച്ച് കഴിയണമെന്നാണോ മോഡി ആഗ്രഹിക്കുന്നതെന്ന് യെച്ചൂരി ട്വിറ്ററില്‍ ചോദിച്ചു. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡിസ് ഇന്ത്യയുടെ വായ്പക്ഷമത തോത് ഉയര്‍ത്തിയത് കേന്ദ്രസര്‍ക്കാര്‍ വന്‍ നേട്ടമായി ഉയര്‍ത്തികാട്ടുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു യെച്ചൂരി.

എല്ലാ സൂചികകളും പ്രകടമാക്കുന്നത് ഇന്ത്യാക്കാരുടെ യഥാര്‍ഥ ജീവിതസ്ഥിതി മോശപ്പെട്ടുവെന്നാണ്. വളര്‍ച്ചയും തൊഴില്‍ വളര്‍ച്ചയും ഇടിഞ്ഞു. ഗ്രാമങ്ങളില്‍ ദുരിതവും പട്ടിണിയും പോഷകാഹാരക്കുറവും രൂക്ഷമാണ്. ലിംഗ അസമത്വവും വര്‍ധിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷക്കാലയളവില്‍ സമ്പത്തിലെ അസമത്വത്തില്‍ വലിയ വര്‍ധനയുണ്ടായി. രാജ്യത്തെ ആകെ സ്വത്തിന്റെ 58 ശതമാനവും കേവലം ഒരു ശതമാനം ആളുകളാണ് കൈയാളുന്നത് യെച്ചൂരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com