ഹര്‍ദിക്കിനെ സ്ത്രീലമ്പടനാക്കാന്‍ നെഹ്‌റുവിനെ ഉപയോഗിച്ചത് ബിജെപിയെ തിരിച്ചടിക്കുന്നു; മോദിയെ കാണിച്ച് മറുപടി

ഒന്‍പത് സ്ത്രീകള്‍ക്ക് ഒപ്പമുള്ള ഫോട്ടോയില്‍ എഡ്വിന്‍ മൗണ്ട്ബാറ്റന്‍, മൃണാലിനി സാരാഭായി, വിജയ് ലക്ഷ്മി പണ്ഡിറ്റ് എന്നിവരും നെഹ്‌റുവിന് ഒപ്പമുണ്ട്
ഹര്‍ദിക്കിനെ സ്ത്രീലമ്പടനാക്കാന്‍ നെഹ്‌റുവിനെ ഉപയോഗിച്ചത് ബിജെപിയെ തിരിച്ചടിക്കുന്നു; മോദിയെ കാണിച്ച് മറുപടി

സഹോദരിക്കും അനന്തരവള്‍ക്കും ഒപ്പമുള്ളതും ഉള്‍പ്പെടെ നെഹ്‌റുവിന്റെ സ്ത്രീകള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തായിരുന്നു കഴിഞ്ഞ ദിവസം ബിജെപി ഐടി സെല്‍ തലവന്റെ കടന്നുവരവ്. എന്നാല്‍ അമിത് മാലവ്യയുടെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉയരുന്നത്. 

ഹര്‍ദിക് പട്ടേലില്‍ കൂടുതല്‍ നെഹ്‌റുവിന്റെ ഡിഎന്‍എ ആണെന്നാണ് തോന്നുന്നതെന്നായിരുന്നു സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിന് ഒപ്പമുള്ള നെഹ്‌റുവിന്റെ ഫോട്ടോ ഉള്‍പ്പെടെ നിരത്തി മാലവ്യ ട്വീറ്റ് ചെയ്തത്. സര്‍ദാര്‍ പട്ടേലിന്റെ ഡിഎന്‍എയാണെന്ന് ഹര്‍ദിക് പട്ടേലിനെന്ന കോണ്‍ഗ്രസ് നേതാവ് ശക്തിസിന്‍ഹ കോഹ്ലിയുടെ പ്രതികരണത്തിന് മറുപടിയായിട്ടായിരുന്നു മാലവ്യയുടെ ട്വീറ്റ്.  

ഒന്‍പത് സ്ത്രീകള്‍ക്ക് ഒപ്പമുള്ള ഫോട്ടോയില്‍ എഡ്വിന്‍ മൗണ്ട്ബാറ്റന്‍, മൃണാലിനി സാരാഭായി, വിജയ് ലക്ഷ്മി പണ്ഡിറ്റ് എന്നിവരും നെഹ്‌റുവിന് ഒപ്പമുണ്ട്. നിരവാരമില്ലാത്ത രാഷ്ട്രീയമാണ് ബിജെപിയുടേത്. ബ്രീട്ടീഷുകാര്‍ക്ക് സര്‍ദാര്‍ പട്ടേലിനെ വിലയ്‌ക്കെടുക്കാന്‍ സാധിക്കാതിരുന്നത് പോലെ ബിജെപിയ്ക്ക് ഹര്‍ദിക്കിന്റെ പിന്തുണ നേടിയെടുക്കാന്‍ കഴിയുന്നില്ല. അതിനുള്ള പ്രതികരണമാണ് സെക്‌സ്  വീഡിയോ പുറത്തുവിട്ടതുള്‍പ്പെടെ എന്ന് ശക്തിസിന്‍ഹ ഗോഹ് ലി പറഞ്ഞിരുന്നു. 

നെഹ്‌റുവിന്റേതിന് പോലെ സ്ത്രീലമ്പടനാണ് ഹര്‍ദിക് പട്ടേല്‍ എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന് ഇടയിലായിരുന്നു മാലവ്യ കുരുക്കില്‍ ചെന്നുപെട്ടത്.  മാല്യവയുടെ ട്വീറ്റിനെതിരെ ട്രോളുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com