ഗാന്ധിജിക്ക് എതിരെ വീണ്ടും ഹരിയാന മന്ത്രി; 'സബര്‍മതി കി സന്ത്'എന്ന ഗാനം സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുന്നത്

ഇത്തവണ മഹാത്മ ഗാന്ധിയുടെ സബര്‍മതി ആശ്രമത്തെ സംബന്ധിച്ച ആഷാ ബോസ് ലയുടെ ഗാനത്തെ വിമര്‍ശിച്ചാണ് അനില്‍ വിജി രംഗത്തെത്തിയിരിക്കുന്നത്
ഗാന്ധിജിക്ക് എതിരെ വീണ്ടും ഹരിയാന മന്ത്രി; 'സബര്‍മതി കി സന്ത്'എന്ന ഗാനം സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുന്നത്

ന്യൂഡല്‍ഹി: മഹാത്മഗാന്ധിക്ക് എതിരെ വീണ്ടും ആഞ്ഞടിച്ച് ഹരിയാന മന്ത്രി അനില്‍ വിജി. ഇത്തവണ മഹാത്മ ഗാന്ധിയുടെ സബര്‍മതി ആശ്രമത്തെ സംബന്ധിച്ച ആഷാ ബോസ് ലയുടെ ഗാനത്തെ വിമര്‍ശിച്ചാണ് അനില്‍ വിജി രംഗത്തെത്തിയിരിക്കുന്നത്. 1954ല്‍ പുറത്തിറങ്ങിയ ജഗൃതി എന്ന സിനിമയില്‍ 'സബര്‍മതി കി സന്ത്'എന്ന് തുടങ്ങുന്ന ആഷ ബോസ് ലയുടെ ഗാനം സ്വാതന്ത്ര്യസമര സേനാനികളെ അധിക്ഷേപിക്കുന്നതാണെന്നാണ് അനില്‍ വിജിയുടെ ആരോപണം. 

ഇതിന് മുന്‍പും വ്യത്യസ്ത പരാമര്‍ശങ്ങളുടെ പേരില്‍ അനില്‍ വിജി വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്തതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമെന്ന അനില്‍ വിജിയുടെ പ്രസ്താവന ദേശീയ തലത്തില്‍ തന്നെ വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. പലപ്പോഴും അനില്‍ വിജിയുടെ പരാമര്‍ശങ്ങള്‍ ബിജെപിയെ പ്രതിരോധത്തിലാക്കി. മഹാത്മഗാന്ധിയുടെ ദര്‍ശനമായ ശുചിത്വ ഇന്ത്യ എന്ന സങ്കല്‍പ്പത്തെ ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വച്ഛ് ഭാരത് പദ്ധതിയുമായി മുന്നോട്ടുപോകുമ്പോള്‍ അനില്‍ വിജി ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുന്നത് ബിജെപിയില്‍ തന്നെ വിമര്‍ശനം ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com