തേജസ്വി യാദിവിനൊപ്പം ഉച്ചഭക്ഷണം കഴിച്ച് രാഹുല്‍; അധ്യക്ഷ പദം ഏറ്റെടുക്കുന്നതിന് മുന്‍പേ സംഖ്യം ശക്തിപ്പെടുത്താന്‍ രാഹുല്‍

കോണ്‍ഗ്രസ് അധ്യക്ഷ പദം ഏറ്റെടുക്കുന്നതിന് മുന്‍പ് രാഷ്ട്രീയ കക്ഷികളുടെ അടുത്തേക്കെത്തി രാഹുല്‍ ഗാന്ധി
തേജസ്വി യാദിവിനൊപ്പം ഉച്ചഭക്ഷണം കഴിച്ച് രാഹുല്‍; അധ്യക്ഷ പദം ഏറ്റെടുക്കുന്നതിന് മുന്‍പേ സംഖ്യം ശക്തിപ്പെടുത്താന്‍ രാഹുല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദം ഏറ്റെടുക്കുന്നതിന് മുന്‍പ് രാഷ്ട്രീയ കക്ഷികളുടെ അടുത്തേക്കെത്തി രാഹുല്‍ ഗാന്ധി. മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവും ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുന്ന ഫോട്ടോ പുറത്തുവന്നതിന് പിന്നാലെയാണ് രാഹുല്‍ ഒപ്പമുള്ളവരെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്താന്‍ തയ്യാറെടുക്കുന്നു എന്ന വിലയിരുത്തലുകള്‍ ഉയരുന്നത്. 

തേജസ്വി യാദവായിരുന്നു രാഹുലും ഒരുമിച്ചുള്ള ഉച്ചഭക്ഷണത്തിന്റെ ചിത്രം ട്വീറ്റ് ചെയ്തത്. നാല് മാസം മുന്‍പായിരുന്നു എങ്കില്‍ ഈ ഒരുമിച്ചുള്ള ഉച്ചഭക്ഷണം ബിഹാറിന്റെ കലങ്ങിമറിഞ്ഞ രാഷ്ട്രീയത്തെ സ്വാധിനിച്ചിരുന്നേനെ എന്നും,  ഇപ്പോഴിത് സമൂഹമാധ്യമങ്ങള്‍ക്കുള്ള ഭക്ഷണം മാത്രമായിരിക്കുന്നു എന്നുമാണ് ട്വിറ്ററിലൂടെ ഉയരുന്ന അഭിപ്രായങ്ങള്‍. 

തേജസ്വി യാദവുമായി ഒരുമിച്ചിരുന്ന ഭക്ഷണം കഴിച്ചതില്‍ മറ്റ് രാഷ്ട്രീയ മാനങ്ങള്‍ കാണേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. തേജസ്വിയുടെ ജന്മദിനത്തിന് ഫോണിലൂടെ വിളിച്ച് രാഹുല്‍ ആശംസയര്‍പ്പിക്കുകയും ചെയ്തിരുന്നു. 

മഹാസഖ്യം ഉപേക്ഷിച്ച് ബിജെപിയുമായി കൈകോര്‍ത്ത നിതീഷ് കുമാര്‍, അഴിമതി ആരോപണം നേരിടുന്ന നിതീഷ് കുമാര്‍ തന്റെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി തുടരുന്നതിനെ എതിര്‍ത്തിരുന്നു. തേജസ്വിയോട് ഉപമുഖ്യമന്ത്രി പദം രാജിവയ്ക്കാന്‍ നിര്‍ദേശിക്കാന്‍ നിതീഷ് രാഹുല്‍ ഗാന്ധിയോടും പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com