പൊലീസ് സ്റ്റേഷനില്‍ കൗമാരക്കാരനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

 പൊലീസ് സ്റ്റേഷന്റെ പരിസരത്ത് നിലത്തിരിക്കുന്ന കുട്ടിയുടെ മടിയില്‍ വെച്ചിരിക്കുന്ന മരത്തടിയില്‍ രണ്ടു പൊലീസുകാര്‍ കയറി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്
പൊലീസ് സ്റ്റേഷനില്‍ കൗമാരക്കാരനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

ലക്‌നൗ: പൊലീസ് സ്റ്റേഷനില്‍ കൗമാരക്കാരനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.


മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കാണ് പൊലീസുകാരില്‍ നിന്നും ദുരനുഭവം ഉണ്ടായത്.  പൊലീസ് സ്റ്റേഷന്റെ പരിസരത്ത് നിലത്തിരിക്കുന്ന കുട്ടിയുടെ മടിയില്‍ വെച്ചിരിക്കുന്ന മരത്തടിയില്‍ രണ്ടു പൊലീസുകാര്‍ കയറി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വേദനയില്‍ പുളയുന്ന കുട്ടി മാപ്പുചോദിച്ച് യാചിക്കുന്നതും  ദൃശ്യങ്ങളില്‍ വ്യക്തം. ഇതിനിടെ കുട്ടിയ്ക്ക് നേരെ  ലാത്തിവീശുകയും അസഭ്യം പറയുകയും ചെയ്യുന്നുണ്ട്. കുട്ടിയെ പൊലീസുകാരന്‍ ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. 

സെപ്റ്റംബറില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ എന്‍ ഷാഗിയെ സസ്‌പെന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com