റാഫേല്‍ കരാര്‍: മോദി സര്‍ക്കാരിന്റെ വിശദീകരണത്തില്‍ നിരവധി ഉത്തരംകിട്ടാത്ത ചോദ്യങ്ങളെന്ന് യെച്ചൂരി

എന്തുകൊണ്ട് സാങ്കേതിവിദ്യയുടെ കൈമാറ്റം പുതിയ കരാറില്‍ ഇടംപിടിച്ചില്ലെന്നും യെച്ചൂരി
റാഫേല്‍ കരാര്‍: മോദി സര്‍ക്കാരിന്റെ വിശദീകരണത്തില്‍ നിരവധി ഉത്തരംകിട്ടാത്ത ചോദ്യങ്ങളെന്ന് യെച്ചൂരി

ന്യൂഡല്‍ഹി:റാഫേല്‍ യുദ്ധവിമാനകരാറിനെ ചൊല്ലിയുളള വിവാദം പുകയുന്നതിന് ഇടയില്‍ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ നല്‍കിയ വിശദീകരണത്തില്‍ ഉത്തരങ്ങളെക്കാള്‍ കൂടുതല്‍ ചോദ്യങ്ങളാണ് പ്രതിഫലിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 126 യുദ്ധവിമാനങ്ങള്‍ വാങ്ങാനുളള റദ്ദാക്കിയ കരാറിന്റെയും പുതിയ കരാറിന്റെയും താരതമ്യവിലകള്‍ വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല. ഇത്തരം നടപടികള്‍ സ്വീകരിക്കാതെ തുച്ഛമായ വിലയ്ക്കാണ് റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം പൊളളയാണെന്നും സീതാറാം യെച്ചൂരി ട്വീറ്ററില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രഞ്ച് സന്ദര്‍ശനത്തിന് മുന്നോടിയായാണ് കരാര്‍ ഉറപ്പിച്ചത്. സുരക്ഷാ കാര്യങ്ങള്‍ക്കുളള മന്ത്രിതല സമിതി ചേര്‍ന്നാണ് തീരുമാനം സ്വീകരിച്ചത് എന്നും നിര്‍മ്മല സീതാരാമന്‍ വിശദീകരിച്ചു. എന്നാല്‍ അത്തരം ഒരു യോഗം ചേര്‍ന്നതില്‍ യെച്ചൂരി സംശയം പ്രകടിപ്പിച്ചു. എന്തുകൊണ്ട് സാങ്കേതിവിദ്യയുടെ കൈമാറ്റം പുതിയ കരാറില്‍ ഇടംപിടിച്ചില്ലെന്നും യെച്ചൂരി ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com