ചരിത്രത്തെ വളച്ചൊടിക്കാന്‍ അനുവദിക്കില്ല; സംഘപരിവാറിനോട് അണിചേര്‍ന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി അമരീന്ദര്‍സിങും

ചരിത്രത്തെ വളച്ചൊടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അമരീന്ദര്‍ സിങ് മുന്നറിയിപ്പ് നല്‍കി
ചരിത്രത്തെ വളച്ചൊടിക്കാന്‍ അനുവദിക്കില്ല; സംഘപരിവാറിനോട് അണിചേര്‍ന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി അമരീന്ദര്‍സിങും

ന്യൂഡല്‍ഹി: സഞ്ജയ്‌ലീലാ ബന്‍സാലിയുടെ വിവാദ ചിത്രമായ പത്മാവതിയെ എതിര്‍ത്ത് കോണ്‍ഗ്രസും രംഗത്ത്. ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ രാജ്യ വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം നീട്ടിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാരെ അനൂകൂലിച്ച് പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്തുവന്നത്.

ചരിത്രത്തെ വളച്ചൊടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അമരീന്ദര്‍ സിങ് മുന്നറിയിപ്പ് നല്‍കി. ചരിത്രത്തെ വളച്ചൊടിക്കുന്നതിനെ ആരും അംഗീകരിക്കുകയുമില്ല. ഇക്കാരണത്താല്‍ ഇതിന് എതിരെ പ്രതിഷേധിക്കുന്നവരെ താന്‍ അനുകൂലിക്കുന്നതായി അമരീന്ദര്‍ സിങ്  പറഞ്ഞു.ആദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവ് പത്മാവതിയ്ക്ക് എതിരെ പരസ്യമായി രംഗത്തുവരുന്നത് എന്ന പ്രത്യേകതയുമുണ്ട്.നേരത്തെ യോഗി ആദിത്യനാഥിന് പിന്നാലെ ചിത്രത്തിലെ വിവാദഭാഗങ്ങള്‍ നീക്കിയില്ലെങ്കില്‍ സംസ്ഥാനത്തും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുകയില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ താക്കീത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അമരീന്ദര്‍സിങിന്റ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com