പദ്മാവതി വിവാദം നിര്‍ഭാഗ്യവശാല്‍ ഉണ്ടായതല്ല, ആസൂത്രിതമാണ്; മമത ബാനര്‍ജി

പദ്മാവതി വിവാദം നിര്‍ഭാഗ്യവശാല്‍ ഉണ്ടായതല്ല, ആസൂത്രിതമാണ്; മമത ബാനര്‍ജി

സിനിമാ മേഖലയിലുള്ള എല്ലാവരും ഒരുമിച്ച് ഇതിനെതിരെ പ്രതിഷേധിക്കണമെന്നും മമത

കൊല്‍ക്കത്ത: സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രം പദ്മാവതിക്കെതിരായ വിവാദങ്ങള്‍ ആസൂത്രിതമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പദ്മാവതി വിവാദം നിര്‍ഭാഗ്യവശാല്‍ ഉണ്ടായതല്ല, നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തകര്‍ക്കാനായി ഒരു രാഷ്ട്രീയ പാര്‍ട്ടി കരുതിക്കൂട്ടി രൂപപ്പെടുത്തിയ പദ്ധതിയാണ്. ഈ അടിയന്തരാവസ്ഥയെ അപലപിക്കണം. സിനിമാ മേഖലയിലുള്ള എല്ലാവരും ഒരുമിച്ച് ഇതിനെതിരെ പ്രതിഷേധിക്കണമെന്നും മമത പറഞ്ഞു. 

രജപുത്ര രാജ്ഞി പദ്മാവതിയുടെ ജീവിത കഥ പറയുന്ന പദ്മാവതിയില്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ പ്രണയിനിയായി പദ്മാവതിയെ ചിത്രീകരിച്ചുവെന്ന് പറഞ്ഞാണ് ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നത്. ചിത്രം രജപുത്ര വിഭാഗത്തിന്റെ വികാരം വൃണപ്പെടുത്തുന്നതാണ് എന്നാണ് ബിജെപിയുടെ നിലപാട്. 

റാണി പദ്മാവതിയായി വേഷമിട്ട ദീപിക പദുക്കോണിന്റെയും ബല്‍സാലിയുടെയും തലക്ക് ബിജെപി നേതാവ് 10 കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.കടുത്ത പ്രതിഷേധങ്ങളെത്തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് നീട്ടിവച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com