ശക്തിയാര്‍ജിച്ച് കര്‍ഷക പ്രക്ഷോഭം; ഡല്‍ഹിയില്‍ നിറഞ്ഞ് ചെങ്കൊടികള്‍

ശക്തിയാര്‍ജിച്ച് കര്‍ഷക പ്രക്ഷോഭം; ഡല്‍ഹിയില്‍ നിറഞ്ഞ് ചെങ്കൊടികള്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന് മുന്നില്‍ ആയിരങ്ങള്‍ പങ്കെടുത്ത കര്‍ഷക മാര്‍ച്ച്. ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടന്നത്. തമിഴ്‌നാട്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളില്‍ ആരംഭിച്ച കര്‍ഷക പ്രക്ഷോഭങ്ങള്‍ ഏകീകരിച്ചുകൊണ്ട് ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷക മുന്നണിയാണ് ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി. 

ഉദ്പ്പന്നങ്ങള്‍ക്ക് മതിയായ വില നല്‍കുക, കര്‍ഷക ലോണുകള്‍ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. 

എല്ലാ വര്‍ഷവും നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ രണ്ടുതരം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ട്. ഒന്ന് നല്ല വിളവ് ലഭിക്കുന്നില്ല. ഒന്ന് വിളവുകള്‍ക്ക് കൃത്യമായ വില ലഭിക്കുന്നില്ല. നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനാങ്ങള്‍ ഇതുവരേയും പാലിക്കപ്പെട്ടിട്ടില്ല എന്ന് ഓര്‍മ്മിപ്പിക്കാനാണ് ഇപ്പോള്‍ ഈ മാര്‍ച്ച്, ജാഥയ്ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രധാനിയായ സ്വരാജ് ഇന്ത്യ പാര്‍ട്ടി നാഷ്ണല്‍ പ്രസിഡന്റ് യോഗേന്ദ്ര യാദവ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com