കോഴിയിറച്ചിയിലെ ആന്റിബയോട്ടിക്കിന് പരിധി വച്ച് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി 

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ  നല്‍കിയ നിര്‍ദ്ദേശപ്രകാരം കോഴിയില്‍ ഉപയോഗിക്കാവുന്നത് പരമാവധി 37 ആന്റിബയോട്ടിക്കുകളും 67 മറ്റ് വെറ്ററിനെറി മരുന്നുകളും മാത്രമാണ്
കോഴിയിറച്ചിയിലെ ആന്റിബയോട്ടിക്കിന് പരിധി വച്ച് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി 

മാംസത്തിലും മാംസോല്‍പന്നങ്ങളിലും ഉപയോഗിക്കാവുന്ന ആന്റിബയോടിക്കുകളില്‍ പരിധി നിശ്ചയിച്ചുകൊണ്ട് ദേശിയ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ അറിയിപ്പ്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നല്‍കിയ നിര്‍ദ്ദേശപ്രകാരം കോഴിയില്‍ ഉപയോഗിക്കാവുന്നത് പരമാവധി 37 ആന്റിബയോട്ടിക്കുകളും 67 മറ്റ് വെറ്ററിനെറി മരുന്നുകളും മാത്രമാണ്. 

ആഗോളതലത്തില്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മത്സ്യം, മത്സ്യവിഭവങ്ങള്‍ ഉള്‍പ്പെടെയുളളവയില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിരോധിച്ചിട്ടുള്ളതാണെന്നും അറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. മാംസഭക്ഷണത്തില്‍ നിന്നുള്ള ആന്റിബയോട്ടിക് അവശിഷ്ടം മനുഷ്യശരീരത്തിലെത്തുന്നതുവഴി ശരീരം ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധശേഷി നേടും. എന്നാല്‍ പിന്നീട് ഇത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇത്തരം സാധ്യതകളെ തടയുകയാണ് പുതിയ ഭേദഗതിക്ക് പിന്നിലെ ഉദ്ദേശ്യമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു. 

പുതിയ ഭേദഗതിയെകുറിച്ചുള്ള നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതിനെതുടര്‍ന്ന് അടുത്ത 30 ദിവസങ്ങള്‍ക്കുള്ളില്‍ ഇതേകുറിച്ചുള്ള പൊതുജന അഭിപ്രായം സര്‍ക്കാര്‍ ക്ഷണിച്ചു. ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന എതിര്‍പ്പുകളെയും നിര്‍ദ്ദേശങ്ങളെയും എഫ്എസ്എസ്എഐയുടെ സൈന്റിഫിക് പാനലിന് മുന്നില്‍ സമര്‍പ്പിക്കും. സൈന്റിഫിക് പാനലിന്റെ നിര്‍ദ്ദേശങ്ങള്‍ സൈന്റിഫിക് കമ്മറ്റിയുടെയും ഫുഡ് റെഗുലേറ്ററുടെയും അനുമതിക്കായി നല്‍കും. മന്ത്രിയുടെ അനുമതിയും നേടിക്കഴിഞ്ഞ് ഈ ഭേദഗതി സര്‍ക്കാര്‍ പത്രികയില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com