ഗുജറാത്ത് തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ആസ്തിയില്‍ 21 ശതമാനത്തിന്റെ വര്‍ധന

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയിലാണ് വിജയ് രൂപാണിയുടെ ആസ്തിയില്‍ ഇത്രയുമധികം വര്‍ധന ഉണ്ടായത്
ഗുജറാത്ത് തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ആസ്തിയില്‍ 21 ശതമാനത്തിന്റെ വര്‍ധന

ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ആസ്തിയില്‍ 21 ശതമാനം വര്‍ധന. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയിലാണ് വിജയ് രൂപാണിയുടെ ആസ്തിയില്‍ ഇത്രയുമധികം വര്‍ധന ഉണ്ടായത്. 2014ലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്‍പ് സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയില്‍ ആസ്തിയായി രേഖപ്പെടുത്തിയിരുന്നത് 7.51 കോടി രൂപയാണ്. ഇത് 9.09 കോടി രൂപയായി ഉയര്‍ന്നതായി രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന വിജയ് രൂപാണി സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയിലെ കണക്കുകളില്‍ നിന്നും വ്യക്തമാകുന്നു. ആനന്ദിബെന്‍ പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് വിജയ് രൂപാണി ബിജെപിയുടെ മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ടത്. 

അതേസമയം രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ വിജയ് രൂപാണിക്ക് എതിരായി മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇന്ദ്രാനില്‍ രാജ്ഗുരുറിന്റെ ആസ്തിയിലും വര്‍ധന ഉണ്ടായിട്ടുണ്ട്. 2012 നെ അപേക്ഷിച്ച് ആസ്തിയില്‍ 15 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാമനിര്‍ദേശപത്രികയില്‍ വെളിപ്പെടുത്തിയ ആസ്തി കണക്കുകളില്‍ നിന്നാണ് ഇക്കാര്യവും വ്യക്തമായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com