ഇവാങ്കയെ സ്വീകരിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ ഡൈനിങ് ഹാള്‍ ഒരുക്കി മോദി; രാജ്യത്തെ എല്ലാ വിഭവങ്ങളും ഇവാങ്കയുടെ മുന്നിലെത്തും

ഹൈദരാബാദ് ബിരിയാണി ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളില്‍ നിന്നുമുള്ള പ്രത്യേക വിഭവങ്ങളും ഈ റോയല്‍ ഡിന്നറില്‍ അണിനിരത്തും
ഇവാങ്കയെ സ്വീകരിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ ഡൈനിങ് ഹാള്‍ ഒരുക്കി മോദി; രാജ്യത്തെ എല്ലാ വിഭവങ്ങളും ഇവാങ്കയുടെ മുന്നിലെത്തും

നവംബര്‍ 28 മുതല്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഗ്ലോബര്‍ എന്റര്‍പ്രണര്‍ഷിപ്പ് സമ്മിറ്റിനായിട്ടാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപ് ഇന്ത്യയിലെത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഡൈനിങ് ഹാള്‍ ഒരുക്കിയായിരിക്കും നരേന്ദ്ര മോദി ഇവാങ്കയെ സ്വീകരിക്കുക. 

ലോകത്തിലെ ഏറ്റവും വലിയ ഡൈനിങ് ഹാള്‍ എന്ന് അവകാശപ്പെടുന്ന ഹൈദരാബാദിലെ ഫലക്‌നുമ കൊട്ടാരത്തിലേക്കായിരിക്കും ഇവാങ്കയെ മോദി ആനയിക്കുക. നൂറ് അതിഥികള്‍ക്ക് ഒരേസമയം ഇരിക്കാന്‍ സാധിക്കുന്ന 108 അടി വലിപ്പത്തിലുള്ളതാണ് ഇവിടെയുള്ളത്. 

ഹൈദരാബാദ് ബിരിയാണി ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളില്‍ നിന്നുമുള്ള പ്രത്യേക വിഭവങ്ങളും ഈ റോയല്‍ ഡിന്നറില്‍ അണിനിരത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന സമ്മിറ്റില്‍ അധ്യക്ഷ പ്രസംഗം നടത്തുക ഇവാങ്കയായിരിക്കും. 

170 രാജ്യങ്ങളില്‍ നിന്നായി 1,500 സംരഭകര്‍ സമ്മിറ്റിന്റെ ഭാഗമാകും. അമേരിക്കയില്‍ നിന്നും 350 സംരഭകരാണ് ഇതില്‍ പങ്കാളിയാവുന്നതിനായി എത്തുക. ഇതില്‍ അധികവും ഇന്തോ-അമേരിക്കന്‍ വംശജരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com