സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിച്ചു

സുപ്രീം കോടതിയി-  ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി - പാര്‍ലമെന്റില്‍ പ്രത്യേക ബില്‍ അവതരിപ്പിക്കുമെന്നും   രവി ശങ്കര്‍പ്രസാദ്
സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി.  ശമ്പളവര്‍ധനവ് പ്രാബല്യത്തിലാക്കുന്നതിനായി പാര്‍ലമെന്റില്‍ പ്രത്യേക ബില്‍ അവതരിപ്പിക്കുമെന്നും നിയമമന്ത്രി രവി ശങ്കര്‍പ്രസാദ് വ്യക്തമാക്കി.സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പള വര്‍ധനവും ആനുകൂല്യങ്ങളും 2016 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിയിലെ 31 ജഡ്ജിമാര്‍ക്കും വിവിധ ഹൈക്കോടതികളിലായി സേവനം ചെയ്യുന്ന 1079 ജഡ്ജിമാര്‍ക്കും 2,500 വിരമിച്ച ജഡ്ജിമാര്‍ക്കും ശമ്പള വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കും.  സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2016ല്‍ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു.  ജഡ്ജിമാരുടെ ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട് ഏഴാം ശമ്പളക്കമ്മിഷനും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

എല്ലാ കിഴിവുകള്‍ക്കും ശേഷം നിലവില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് 1.5 ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ഇതില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്നുണ്ട്. അതേസമയം, ഹൈക്കോടതി ജഡ്ജിമാര്‍ക്ക് ലഭിക്കുന്ന ശമ്പളം ഇതിലും കുറവുമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com