ഇനിയെങ്കിലും മോദിജി വായ തുറക്കണമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ

കഴിഞ്ഞത് കഴിഞ്ഞു എന്ന നിലയില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമന്ത്രി ഇടപെടണം.
ഇനിയെങ്കിലും മോദിജി വായ തുറക്കണമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ

മുംബൈ: പത്മാവതി വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം തുടരുന്നതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. പത്മാവതി സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് പ്രതിഷേധം കനക്കുമ്പോള്‍ വളരെ വൈകിയവേളയിലും പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം തുടരുന്നത് ശരിയല്ലെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ അഭിപ്രായപ്പെട്ടു.

വിഷയം ഒരു അവസരമായി കണ്ട് ചില ശക്തികള്‍ മുതലെടുക്കാന്‍ ശ്രമിക്കുകയാണ്.  ഇവര്‍ ദീപിക പദുക്കോണിന്റെയും സഞ്ജയ് ലീല ബന്‍സാലിയുടെയും തലവെട്ടുമെന്ന നിലയില്‍ ഭീഷണിയും മുഴക്കുന്നു. ഈ സമയത്തെങ്കിലും പ്രശ്‌നത്തില്‍ ഇടപെടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകണം. കഴിഞ്ഞത് കഴിഞ്ഞു എന്ന നിലയില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമന്ത്രി ഇടപെടണം. അല്ലാത്ത പക്ഷം ഒരു നിലയ്ക്കും നിയന്ത്രിക്കാന്‍ കഴിയാത്ത വിധം കൈവിട്ടുപോകുമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ മുന്നറിയിപ്പ് നല്‍കി.

ഇതിന് പുറമേ സിനിമ മേഖലയിലുളളവരും മൗനം വെടിയാന്‍ തയ്യാറാകണം. ശബ്‌നാ ആസ്മി, ജാവേദ് അക്തര്‍ എന്നിവര്‍ ഒഴിച്ച് മറ്റാരും പ്രശ്‌നത്തെ അപലപിക്കാന്‍ തയ്യാറാകാതിരുന്നത് നാണക്കേടാണെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ഓര്‍മ്മിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com