നിസ്‌കാര തൊപ്പിയിട്ടാല്‍ പിന്നെ ഹെല്‍മെറ്റ് പോലും വേണ്ട; മമതയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ്

മുസ്ലീം പ്രീണനമാണ് മമതാ സര്‍ക്കാര്‍ നടപ്പിലാക്കുന്നത് - നിസ്‌കാര തൊപ്പിയിട്ടാല്‍ പിന്നെ ഹെല്‍മെറ്റ് പോലും ധരിക്കേണ്ടതില്ലെന്നാണ് ബംഗാള്‍ സര്‍ക്കാരിന്റെ നിയമമെന്നും മീനാക്ഷി ലേഖി 
നിസ്‌കാര തൊപ്പിയിട്ടാല്‍ പിന്നെ ഹെല്‍മെറ്റ് പോലും വേണ്ട; മമതയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ്

ന്യൂഡല്‍ഹി: രാജ്യത്ത് നിലനില്‍ക്കുന്നത് സൂപ്പര്‍ അടിയന്തരാവസ്ഥയാണെന്ന് മമത അഭിപ്രായപ്പെട്ടതിന് പിന്നാലെ മമതയ്‌ക്കെതിരെ രൂക്ഷവിമര്‍നവുമായി ബിജെപി നേതാക്കള്‍. സംസ്ഥാനത്തെ വിഭജിക്കാനാണ് ബിജെപി നേതാക്കളുടെ ശ്രമമെന്ന മമതയുടെ നിലപാടിനെതിരെയുമാണ് മുതിര്‍ന്ന ബിജെപി നേതാക്കള്‍ രംഗത്തെത്തിയത്.

സംസ്ഥാനത്തെ ക്രമസമാധാനം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ എങ്ങനെ ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നായി ഡാന്‍സ് കളിക്കും. വലിയ രീതിയില്‍ മുസ്ലീം പ്രീണനമാണ് മമത നടത്തുന്നത്. നിസ്‌കാരതൊപ്പി ധരിച്ചാല്‍ പിന്നെ അവര്‍ക്ക് ഹൊല്‍മെറ്റ് ആവശ്യമില്ലെന്ന തരത്തിലാണ് മമത സര്‍ക്കാര്‍ നടപടികളെന്നും മീനാക്ഷി ലേഖി പറഞ്ഞു. മമതാ സര്‍ക്കാരിന്റെ പിടിച്ചുപറി നികുതിയെ തുടര്‍ന്നാണ് വ്യവാസായികള്‍ നിക്ഷേപം നടത്താന്‍ ബംഗാളിലെത്താതെന്ന് ബോധമുള്ള ആര്‍ക്കും അറിയാമെന്നും മീനാക്ഷി ലേഖി പറഞ്ഞു.

അതേസമയം മമതാ ബാനര്‍ജി ഹിറ്റ്‌ലറാണെന്നായിരുന്നു ബിജെപി ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് അഭിപ്രായപ്പെട്ടത്. മമതയുടെ അഴിമതിയെ തുടര്‍ന്നാണ് മുകുള്‍ റോയ് ടിഎംസി ബന്ധം ഉപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com