രാവിലെ ഭരണഘടനയുടെ ആമുഖം വായിക്കണം; ഭരണഘടനാദിനത്തില്‍ സര്‍വകലാശാലകള്‍ക്ക് പുതിയ നിര്‍ദേശം

സര്‍വകലാശാലകളില്‍ നടക്കുന്ന വിദ്യാര്‍ത്ഥികളുടെ മോണിംഗ് അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖമായ പ്രീയാമ്പിള്‍ അടക്കം വായിക്കണമെന്ന് യുജിസി നിര്‍ദേശിക്കുന്നു
രാവിലെ ഭരണഘടനയുടെ ആമുഖം വായിക്കണം; ഭരണഘടനാദിനത്തില്‍ സര്‍വകലാശാലകള്‍ക്ക് പുതിയ നിര്‍ദേശം

ന്യൂഡല്‍ഹി : ഭരണഘടനാ ദിനത്തിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ സര്‍വകലാശാലകള്‍ക്ക് യുജിസിയുടെ നിര്‍ദേശം. രാവിലെ സര്‍വകലാശാലകളില്‍ നടക്കുന്ന വിദ്യാര്‍ത്ഥികളുടെ മോണിംഗ് അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖമായ പ്രീയാമ്പിള്‍ അടക്കം ഭരണഘടനയിലെ സുപ്രധാനമായ കാര്യങ്ങള്‍ വായിക്കണമെന്ന നിര്‍ദേശമാണ് യുജിസി മുന്നോട്ടുവെച്ചിരിക്കുന്നത്. ഭരണഘടനയെ സംബന്ധിച്ച അവബോധം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് യുജിസിയുടെ നടപടി. 

2015ലാണ് ഭരണഘടനയ്ക്ക് അംഗീകാരം നല്‍കിയ നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചത്. തുടര്‍ന്നുളള രണ്ടുവര്‍ഷങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ യുജിസിക്ക് നിര്‍ദേശം നല്‍കിയിരുന്നു.ഈ വര്‍ഷത്തെ ഭരണഘടനാ ദിനത്തോടനുബന്ധിച്ച് സര്‍വകലാശാലകള്‍ക്ക് നല്‍കിയ നിര്‍ദേശത്തിലാണ് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
ഭരണഘടനയുടെ ആമുഖത്തിന് പുറമേ മൗലിക കര്‍ത്തവ്യങ്ങളും മോണിംഗ് അസംബ്ലിയില്‍ വായിക്കണം. മൗലിക കര്‍ത്തവ്യങ്ങളുടെ പ്രാധാന്യം വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കാന്‍  പ്രഭാഷണം സംഘടിപ്പിക്കണമെന്നും യുജിസിയുടെ നിര്‍ദേശത്തില്‍ പറയുന്നു. കൂടാതെ മൗലിക കര്‍ത്തവ്യങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പതിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com