ചിലര്‍ ഇസഡ് പ്ലസ് കാറ്റഗറിക്കായി കടിപിടി കൂടുന്നു; അര്‍ഹതപ്പെട്ട വൈ കാറ്റഗറി സുരക്ഷ ഉപേക്ഷിച്ച് കണ്ണന്താനം

വൈ കാറ്റഗറി സുരക്ഷയ്ക്ക് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ ഇത് ഒരു അനാവശ്യ ചെലവ് ആണെന്ന വാദം ഉന്നയിച്ച് വൈ കാറ്റഗറി സുരക്ഷ ഉപേക്ഷിക്കുകയാണ് കണ്ണന്താനം.
ചിലര്‍ ഇസഡ് പ്ലസ് കാറ്റഗറിക്കായി കടിപിടി കൂടുന്നു; അര്‍ഹതപ്പെട്ട വൈ കാറ്റഗറി സുരക്ഷ ഉപേക്ഷിച്ച് കണ്ണന്താനം

ന്യൂഡല്‍ഹി : സുരക്ഷ കാറ്റഗറി വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ ലാലുപ്രസാദ് യാദവ് എതിര്‍ക്കുമ്പോള്‍, സ്വമേധയാ സുരക്ഷാ കാറ്റഗറി വെട്ടിക്കുറച്ച് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മാതൃകയാകുന്നു. കേന്ദ്രമന്ത്രിയായ പശ്ചാത്തലത്തില്‍ വൈ കാറ്റഗറി സുരക്ഷയ്ക്ക് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ ഇത് ഒരു അനാവശ്യ ചെലവ് ആണെന്ന വാദം ഉന്നയിച്ച് വൈ കാറ്റഗറി സുരക്ഷ ഉപേക്ഷിക്കാനാണ് അല്‍ഫോണ്‍സ് കണ്ണന്താനം തയ്യാറായിരിക്കുന്നത്.

സുരക്ഷ കാറ്റഗറി വെട്ടിക്കുറയ്ക്കാന്‍ തയ്യാറായതോടെ യാത്രകളില്‍ ഒരു സുരക്ഷ ഉദ്യോഗസ്ഥന്‍ മാത്രമേ കാറില്‍ കണ്ണന്താനത്തെ അനുഗമിക്കുക. അധിക സുരക്ഷ ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് അകമ്പടി സേവിക്കില്ലെന്ന് സാരം. അതേപോലെ വിമാനയാത്രയില്‍ ബിസിനസ്സ് ക്ലാസ് സൗകര്യം ഉപയോഗിക്കില്ല. മന്ത്രിയെന്ന നിലയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി എവിടെയെങ്കിലും താമസിക്കേണ്ടിവന്നാല്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസുകള്‍ മാത്രമാണ് പ്രയോജനപ്പെടുത്തുക. സ്വകാര്യ സന്ദര്‍ശനവേളയില്‍ ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കില്ല. കഴിഞ്ഞ ദിവസം രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്ത അല്‍ഫോണ്‍സ് കണ്ണന്താനം ഞായറാഴ്ചകളില്‍ തനിക്ക് ഔദ്യോഗിക ജോലികള്‍ ചെയ്യാനുണ്ടെങ്കില്‍ ജീവനക്കാരെ വിളിച്ചുവരുത്തില്ലെന്ന് മന്ത്രിയുടെ അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com