കോണ്‍ഗ്രസ് രാജ്യത്തിന് ഭാരം; നേതാവും ആസൂത്രണവുമില്ലാതെ അധപതിച്ചു: നരേന്ദ്രമോദി 

കഴിഞ്ഞ എഴുപതുവര്‍ഷക്കാലം രാജ്യത്തെ കൊളളയടിച്ചവര്‍ക്ക് പ്രധാനമന്ത്രി എന്ന നിലയിലുളള തന്റെ ശിഷ്ടകാലം മോശം വാര്‍ത്തയാണെന്നും കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് നരേന്ദ്രമോദി
കോണ്‍ഗ്രസ് രാജ്യത്തിന് ഭാരം; നേതാവും ആസൂത്രണവുമില്ലാതെ അധപതിച്ചു: നരേന്ദ്രമോദി 

അഹമ്മദാബാദ്: കോണ്‍ഗ്രസ് രാജ്യത്തിന് ഒരു ഭാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യക്തമായ ആസൂത്രണമോ, നേതാവോ ആ പാര്‍ട്ടിക്ക് ഇല്ലെന്നും നരേന്ദ്രമോദി വിമര്‍ശിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപിയുടെ വിവിധ റാലികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ എഴുപതുവര്‍ഷക്കാലം രാജ്യത്തെ കൊളളയടിച്ചവര്‍ക്ക് പ്രധാനമന്ത്രി എന്ന നിലയിലുളള തന്റെ ശിഷ്ടകാലം മോശം വാര്‍ത്തയാണെന്നും കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് നരേന്ദ്രമോദി പറഞ്ഞു. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇല്ലായിരുന്നുവെങ്കില്‍ സോമനാഥ ക്ഷേത്രം യാഥാര്‍ത്ഥ്യമാകുമായിരുന്നില്ല. ഇന്ന് ജനങ്ങള്‍ ക്ഷേത്രത്തെ കുറിച്ച് ഓര്‍ക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിക്ക് ക്ഷേത്രം പണിയുന്നതിനോട്് അതൃപ്തിയായിരുന്നുവെന്ന് നരേന്ദ്രമോദി ഓര്‍മ്മിപ്പിച്ചു

പിന്നോക്കജനവിഭാഗങ്ങളുടെ വോട്ടാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഗുജറാത്തില്‍ അഭ്യര്‍ത്ഥിക്കുന്നത്. എന്നാല്‍ കേന്ദ്രത്തില്‍ പതിറ്റാണ്ടുകളോളം ഭരണത്തില്‍ ഇരുന്ന കോണ്‍ഗ്രസിന് എന്തുകൊണ്ട് ഒബിസി കമ്മീഷന് ഭരണഘടനാ പദവി നല്‍കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ അതിന് ശ്രമിക്കുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ദിരഗാന്ധി ഗുജറാത്തിലെ മോര്‍ബി ജില്ല സന്ദര്‍ശിക്കുകയുണ്ടായി.  സന്ദര്‍ശനത്തിനിടെ മൂക്കുപൊത്തി ഇന്ദിര ഗാന്ധി നില്‍ക്കുന്ന ചിത്രമാണ് അന്നത്തെ ചിത്രലേഖ മാഗസിന്‍ പ്രസിദ്ധീകരിച്ചത്. ഇന്ന് സ്ഥിതിഗതികള്‍ മാറി. ദുര്‍ഗന്ധം ഇല്ലാതെ തെരുവുകളിലുടെ നടക്കാന്‍ കഴിയുന്ന സാഹചര്യമാണ് ഇപ്പോഴുളളത്. മനുഷ്യത്വത്തിന്റെ ഗന്ധമാണ് ഇപ്പോള്‍ ഇവിടെ നിന്ന് അനുഭവിച്ചറിയാന്‍ സാധിക്കുന്നത് എന്നും കോണ്‍ഗ്രസിനെ വിമര്‍ശിച്ച്് നരേന്ദ്രമോദി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com