ഹര്‍ത്താല്‍ കേസുകള്‍ പരിഹരിക്കാന്‍ ഇനി പ്രത്യേക കോടതി; ഓരോ സംസ്ഥാനത്തും കോടതി സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം

ര്‍ത്താലിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം
ഹര്‍ത്താല്‍ കേസുകള്‍ പരിഹരിക്കാന്‍ ഇനി പ്രത്യേക കോടതി; ഓരോ സംസ്ഥാനത്തും കോടതി സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം

ന്യൂഡല്‍ഹി: ഹര്‍ത്താലിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം. ഹര്‍ത്താലിനെ തുടര്‍ന്നുണ്ടാകുന്ന ക്ലേശനഷ്ടങ്ങള്‍ പരിഗണിക്കാന്‍ ഓരോ സംസ്ഥാനത്തും ഇതിനായി ഓരോ പ്രത്യേക കോടതി സ്ഥാപിക്കാനാണ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്. 

ഹര്‍ത്താലില്‍ ഭരണകൂടങ്ങള്‍ സ്വീകരിക്കേണ്ട കാര്യങ്ങളെ കുറിച്ച് 2007ല്‍ സുപ്രീംകോടതി നിര്‍ദേശിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് മലയാളി അഭിഭാഷകനായ കോശി ജേക്കബ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. 

കേരളത്തില്‍ ഇടതുമുന്നണി 2012ല്‍ നടത്തിയ ഹര്‍ത്താലിനെ മുന്‍ നിര്‍ത്തിയാണ് ഹര്‍ജി. കണ്ണിനുള്ള ശസ്ത്രക്രീയ കഴിഞ്ഞതിന് ശേഷം തനിക്ക് ആശുപത്രിയില്‍ നിന്നും വീട്ടിലേക്കെത്താന്‍ ഹര്‍ത്താല്‍ കാരണം 12 മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നുവെന്നാണ് ഹര്‍ജി. 

സമാധാനപൂര്‍ണയി പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കാനും, ജീവഹാനി വരുത്താനും, അക്രമണങ്ങള്‍ സൃഷ്ടിക്കാനും ആര്‍ക്കും അവകാശമില്ലെന്ന് പ്രത്യേക കോടതി സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു കൊണ്ട് ആദര്‍ശ്കുമാര്‍ ഗോയല്‍, യു.യു.ലളിത് എന്നിവര്‍ അടങ്ങുന്ന ബെഞ്ച് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com