എന്തിന് ആണുങ്ങളുടെ കൂടെ ഓട്ടോയില്‍ കയറി; കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തി ബിജെപി എംപി

ചണ്ഡിഗഡില്‍ ഓട്ടോറിക്ഷയില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട യുവതിയെ കുറ്റപ്പെടുത്തി ബിജെപി എംപിയും നടിയുമായ കിരണ്‍ ഖേര്‍
എന്തിന് ആണുങ്ങളുടെ കൂടെ ഓട്ടോയില്‍ കയറി; കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തി ബിജെപി എംപി

ന്യൂഡല്‍ഹി: ചണ്ഡിഗഡില്‍ ഓട്ടോറിക്ഷയില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട യുവതിയെ കുറ്റപ്പെടുത്തി ബിജെപി എംപിയും നടിയുമായ കിരണ്‍ ഖേര്‍. മൂന്നു പുരുഷന്‍മാര്‍ കയറിയ ഓട്ടോറിക്ഷയില്‍ പെണ്‍കുട്ടി കയറാന്‍ പാടില്ലായിരുന്നു. സ്ത്രീകളെ സംരക്ഷിക്കാനാണ് താന്‍ ഇത് പറയുന്നതെന്നും കിരണ്‍ ഖേര്‍ പറഞ്ഞു.

സ്വന്തം സുരക്ഷയെ കുറിച്ച് പെണ്‍കുട്ടികള്‍ ജാഗരൂഗരായിരിക്കണം. താന്‍ മുംബൈയില്‍ വെച്ച് ടാക്‌സിയില്‍ കയറുമ്പോള്‍ വേണ്ടപ്പെട്ട ആരെയെങ്കിലും ടാക്‌സി നമ്പര്‍ അറിയിക്കാറുണ്ട്. ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ സുരക്ഷയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ആണ്‍കുട്ടികളെ ബോധവത്കരിക്കണമെന്നും കിരണ്‍ ഖേര്‍ പറഞ്ഞു. പത്രപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കിരണ്‍. 

ചണ്ഡിഗഡില്‍ എന്തുകൊണ്ടാണ് വനിതാ കമ്മീഷന്‍ ഇല്ലാത്തതെന്ന ചോദ്യത്തിന് നഗരത്തില്‍ എംപിയും മേയറും പൊലീസ് സൂപ്രണ്ടുമൊക്കെ വനിതകളാണെന്നിരിക്കെ എന്തിനാണ് വനിതാ കമ്മീഷന്റെ ആവശ്യം എന്നായിരുന്നു കിരണിന്റെ ഉത്തരം.

കഴിഞ്ഞ ദിവസമാണ് 22കാരിയായ യുവതി ചണ്ഡിഗഡില്‍ ബലാത്സംഗം ചെയ്യപ്പെട്ടത്. സ്‌റ്റെനോഗ്രഫി ക്ലാസ്സിന് ശേഷം സെക്ടര്‍ 37ല്‍ നിന്നും താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഈ വഴിയില്‍ ബസ് സര്‍വ്വീസ് കുറവായതിനാല്‍ ഓട്ടോകളെ ആശ്രയിക്കാതെ മറ്റു വഴിയില്ലാതിരുന്ന യുവതി ഓട്ടോയില്‍ കയറുകയായിരുന്നു. ഓട്ടോ െ്രെഡവറും മറ്റ് രണ്ട് യാത്രക്കാരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തശേഷം സെക്ടര്‍ 53ന് സമീപം ഉപേക്ഷിച്ചു. യുവതിയെ അബോധാവസ്ഥയില്‍ കണ്ട വഴിയാത്രക്കാരനാണ് പൊലീസിനെ അറിയിച്ചത്. പൊലീസെത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com