തെറ്റിന് ശിക്ഷ തുണി ഉരിയല്‍; ആറിലും ഏഴിലും പഠിക്കുന്ന 88 വിദ്യാര്‍ത്ഥിനികളെ വിവസ്ത്രരാക്കി അധ്യാപകര്‍

അരുണാചല്‍ പ്രദേശിലെ ഗേള്‍സ് സ്‌കൂളില്‍ ആറിലും ഏഴിലും പഠിക്കുന്ന 88 വിദ്യാര്‍ത്ഥികളോടാണ് മൂന്ന് അധ്യാപകര്‍ മനുഷ്യത്വരഹിതമായി പെരുമാറിയത്
തെറ്റിന് ശിക്ഷ തുണി ഉരിയല്‍; ആറിലും ഏഴിലും പഠിക്കുന്ന 88 വിദ്യാര്‍ത്ഥിനികളെ വിവസ്ത്രരാക്കി അധ്യാപകര്‍

ഗുവാഹത്തി:  പ്രധാനാധ്യാപിയ്‌ക്കെതിരേ മോശം വാക്കുകള്‍ എഴുതിയതിന് ശിക്ഷയായി അധ്യാപകര്‍ പെണ്‍കുട്ടികളെ വിവസ്ത്രരാക്കി. അരുണാചല്‍ പ്രദേശിലെ ഗേള്‍സ് സ്‌കൂളില്‍ ആറിലും ഏഴിലും പഠിക്കുന്ന 88 വിദ്യാര്‍ത്ഥികളോടാണ് മൂന്ന് അധ്യാപകര്‍ മനുഷ്യത്വരഹിതമായി പെരുമാറിയത്. പപുംപരെ ജില്ലയിലെ താനിഹാപ്പയിലുള്ള കസ്തൂര്‍ഭ ഗാന്ധി ബാലിക വിദ്യാലയത്തില്‍ നവംബര്‍ 23 നാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

അധ്യാപകരുടെ ക്രൂരതയ്ക്ക് ഇരയായ വിദ്യാര്‍ത്ഥികള്‍ ഓള്‍ സഗലീ സ്റ്റുഡന്‍സ് യൂണിയനെ (എസ്എസ് യു) സമീപിച്ചതോടെയാണ് സംഭവം പുറത്തായത്. പിന്നീട് വിദ്യാര്‍ത്ഥിനികള്‍ പൊലീസില്‍ പരാതി നല്‍കി. രണ്ട് അസിസ്റ്റന്റ് അധ്യാപികമാരും ഒരു ജൂനിയര്‍ അധ്യാപികയും ചേര്‍ന്ന് നിര്‍ബന്ധിച്ച് 88 വിദ്യാര്‍ത്ഥികളുടെ വസ്ത്രം അഴിപ്പിക്കുകയായിരുന്നെന്ന് പരാതിയില്‍ കുട്ടികള്‍ പറയുന്നു. 

പ്രധാന അധ്യാപികയേയും സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയേയും കുറിച്ച് മോശമായി എഴുതിയ പേപ്പര്‍ കണ്ടെത്തിയതിന് പിന്നാലെയാണ് കുട്ടികളെ വിവസ്ത്രരാക്കി ശിക്ഷിച്ചത്. കുട്ടികളെ വിവസ്ത്രരാക്കിയ ടീച്ചര്‍മാര്‍ക്കെതിരേ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഇത്തരം ഹീനമായ പ്രവൃത്തികള്‍ കുട്ടികളെ വല്ലാതെ ബാധിക്കുമെന്ന് അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (എപിസിസി) പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com