സ്വച്ഛതാ ഹി സേവയ്ക്ക് പിന്തുണയുമായി വിരാട് കൊഹ്‌ലിയും ഇന്ത്യന്‍ ടീമും

 പ്രധാനമന്ത്രിയുടെ ഈ ഉദ്യമത്തിന് എല്ലാവിധ പിന്തുണയും രാജ്യ ശുചിത്വത്തിനൊപ്പം ഇന്ത്യന്‍ ടീമും അണിചേരുമെന്ന്  കൊഹ്‌ലിയും,  രവി ശാസ്ത്രിയും പറയുന്നു
സ്വച്ഛതാ ഹി സേവയ്ക്ക് പിന്തുണയുമായി വിരാട് കൊഹ്‌ലിയും ഇന്ത്യന്‍ ടീമും

സ്വച്ഛതാ ഹി സേവയ്ക്ക് പിന്തുണയുമായി വിരാട് കൊഹ്‌ലിയും ഇന്ത്യന്‍ ടീമും

നാഗ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛത ഹി സേവ പദ്ധതിക്ക് പിന്തുണയുമായി വിരാട് കൊഹ് ലിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമും.നാഗ്പൂരില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിന് മുന്‍പായാണ്  ഇന്ത്യന്‍ ടീം പിന്തുണയറിച്ചത്. ഇതിന്റെ ഭാഗമായി ട്വിറ്ററില്‍ ബിസിസിഐ ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

പൊതു ഇടങ്ങളില്‍ ആരും മാലിന്യങ്ങള്‍ വലിച്ചെറിയരുതെന്നും ചവറ്റുകൊട്ടയില്‍ മാത്രമെ മാലിന്യങ്ങള്‍ കളയാകൂ എന്നതാണ് വീഡിയോയില്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ ഈ ഉദ്യമത്തിന് എല്ലാവിധ പിന്തുണയും മോദിക്ക് ഒപ്പം ഇന്ത്യന്‍ ടീമും അണിചേരുമെന്നുമാണ് ക്യാപ്റ്റന്‍ കൊഹ്‌ലിയും കോച്ച് രവി ശാസ്ത്രിയും പറയുന്നത്.

ഇന്ത്യന്‍ ടീമിന്റെ പിന്തുണ തേടി പ്രധാനമന്ത്രി ബിസിസിഐക്ക് കത്തയച്ചിരുന്നു.മഹാത്മാഗാന്ധിയുടെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു വിഷയത്തെക്കുറിച്ചാണ് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്. വരാന്‍ പോകുന്നത് ഗാന്ധി ജയന്തിയാണ്. ശുചിത്വകുറിച്ചുള്ള നമ്മുടെ മനോഭാവം പ്രതിഫലിപ്പിക്കുന്നതാകണം ഇത്തവണത്തെ ഗാന്ധി ജയന്തി ആഘോഷം. ശുചിത്വത്തോടുള്ള നമ്മുടെ മനോഭാവം തന്നെയായിരിക്കും നമ്മുടെ സമൂഹത്തോടുളള മനോഭാവമെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു

വരും ദിവസങ്ങളില്‍ ഗാന്ധി ജയന്തി ആഘോഷിക്കും. തലമുറതലമുറയോളം അതിനോടൊപ്പം ശതകോടിക്കണക്കിന് പ്രചോദനം. ശുചിത്വത്തെക്കുറിച്ചുള്ള ഞങ്ങളുടെ മനോഭാവം സമൂഹത്തോടുള്ള നമ്മുടെ മനോഭാവവും പ്രതിഫലിപ്പിക്കുന്നുവെന്ന് മഹാത്മാ ഗാന്ധി തിരിച്ചറിഞ്ഞു. സമൂഹ പങ്കാളിത്തത്തിലൂടെ ശുചിത്വം നേടാന്‍ ബാപ്പു വിശ്വസിപ്പിച്ചു. എല്ലാവര്‍ക്കും നല്‍കാന്‍ കഴിയുന്ന ഏറ്റവും ശ്രേഷ്ടമായ സേവനമായിരിക്കും ശുദ്ധമായ ഇന്ത്യയെന്നും മോദി കത്തില്‍ വ്യക്തമാക്കിയിരുന്നു.

ശുചിത്വം സേവനം പദ്ധതിക്ക് പിന്തുണയുമായി അമിതാഭ് ബച്ചന്‍, രജനീകാന്ത്, കമല്‍ഹാസന്‍, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ രംഗത്തെത്തിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com