അവസാന ശ്വാസത്തിനു വേണ്ടി പിടയുമ്പോഴും രക്ഷയില്ല: എല്‍ഫിന്‍സ്റ്റണ്‍ സ്‌റ്റേഷനില്‍ മരണാസന്നയായ യുവതിയെ ലൈംഗികമായി അപമാനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

എല്‍ഫിന്‍സ്റ്റണ്‍ സ്‌റ്റേഷനില്‍ മരണാസന്നയായ യുവതി ലൈംഗികചൂഷണത്തിന് വിധേയമായതിന്റെ വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.
അവസാന ശ്വാസത്തിനു വേണ്ടി പിടയുമ്പോഴും രക്ഷയില്ല: എല്‍ഫിന്‍സ്റ്റണ്‍ സ്‌റ്റേഷനില്‍ മരണാസന്നയായ യുവതിയെ ലൈംഗികമായി അപമാനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

മുംബൈ: മുംബൈയിലെ എല്‍ഫിന്‍സ്‌റ്റോണ്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ശ്വാസം കിട്ടാതെ പിടഞ്ഞ് ഇരുപത്തിയേഴോളം പേര്‍ മരിച്ചത് രാജ്യത്തെ മൊത്തം നടുക്കിയ സംഭവമായിരുന്നു. അതിന്റെ ഞെട്ടല്‍ മാറും മുന്‍പ് സംഭവത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. എല്‍ഫിന്‍സ്റ്റണ്‍ സ്‌റ്റേഷനില്‍ മരണാസന്നയായ യുവതി ലൈംഗികചൂഷണത്തിന് വിധേയമായതിന്റെ വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

കൈവരിക്കു ചേര്‍ന്ന് ഞെരുങ്ങി അവസാന ശ്വാസത്തിന് ശ്രമിക്കുന്ന യുവതിയെ 'സഹായ'ത്തിനെന്ന മട്ടില്‍ എത്തിയ ആള്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നത് വിഡിയോയില്‍ വ്യക്തമാണ്. പ്രാദേശികമായി പ്രചരിച്ച ഈ വിഡിയോ അധികൃതര്‍ പരിശോധിച്ചുവരികയാണ്. കൈവരിയില്‍ ഞെരുങ്ങിയ യുവതിക്ക് അനങ്ങുവാന്‍ പോയിട്ട് ശ്വസിക്കാന്‍ പോലും കഴിയുമായിരുന്നില്ല.വിറക്കുന്ന കൈകള്‍ ദുര്‍ബലമായി പുറത്തേക്ക് പരതി അന്ത്യശ്വാസം വലിക്കുന്നതിനിടയിലാണ് അതിക്രമത്തിന് വിധേയയായത്.

ദസ്‌റ ആയതിനാല്‍ അന്നേ ദിവസം സ്ത്രീകള്‍ മിക്കവരും സാരിയായിരുന്നു ധരിച്ചിരുന്നത്. വീണു കിടന്നപ്പോള്‍ രക്ഷിക്കാനെത്തിയവരില്‍ പലരും മനപ്പൂര്‍വ്വം സ്ത്രീകളുടെ സാരി വലിച്ചു മാറ്റുകയായിരുന്നു. നിസ്സഹായവസ്ഥയും പ്രാണനു വേണ്ടിയുള്ള പിടച്ചിലും ഉപയോഗപ്പെടുകയായിരുന്നു. 

പാലത്തില്‍ കുടുങ്ങിയവരെ നീക്കം ചെയ്യുന്നതിനിടെ നിരവധിപേരുടെ ആഭരണങ്ങളും പഴ്‌സും സാധനസാമഗ്രികളും നഷ്ടമായെന്ന് അവിടെ ഉണ്ടായിരുന്നവര്‍ പറയുന്നു. സംഭവത്തിന്റെ ആഘാതത്തില്‍ ഏറെപ്പേരും അതെപ്പറ്റിയൊന്നും പരാതിപ്പെട്ടിട്ടോ അധികൃതര്‍ അത് അന്വേഷിക്കാന്‍ മിനക്കെട്ടിട്ടോ ഇല്ല. മരണാസന്നയായ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കുറ്റക്കാരനെ കണ്ടത്തി ശിക്ഷിക്കണമെന്ന് വനിതാസംഘടനകള്‍ അടക്കം ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com