യഥാര്‍ഥ രാവണന്‍ സ്റ്റേജിലിരിക്കുന്ന ബിജെപി നേതാവെന്ന് രാമനായി വേഷം കെട്ടിയ യുവാവ്; രാവണന്റെ പ്രതിമയെ അമ്പ് ചെയ്യില്ല

Published: 02nd October 2017 12:03 PM  |  

Last Updated: 02nd October 2017 12:03 PM  |   A+A-   |  

ravanan

രാവണനെ കൊന്ന് തിന്മയ്ക്ക് മേല്‍ നന്മ നേടുന്ന വിജയമാണ് ദുസറ. രാവണന് നേര്‍ക്ക് അമ്പെയ്ത് കൊലപ്പെടുത്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുസറ ആഘോഷങ്ങള്‍ പൊടിപൊടിച്ചു. പക്ഷെ രാജസ്ഥാനില്‍ നടന്ന രാമലീലയില്‍ ഒരു ട്വിസ്റ്റ് ഉണ്ടായി. 

രാമന്റെ വേഷം കെട്ടിയ യുവാവ് രാമന്റെ പ്രതിമയ്ക്ക് നേരെ അമ്പെയ്ത് കത്തിക്കുകയായിരുന്നു വേണ്ടത്. പക്ഷേ ഈ രാമന്‍ അതിന് തയ്യാറായില്ലെന്ന് മാത്രമല്ല, വേദിയിലിരിക്കുന്ന ബിജെപി നേതാവാണ് യഥാര്‍ഥ നേതാവെന്ന് എല്ലാവരുടേയും മുന്നില്‍ വെച്ച് പറയുകയും ചെയ്തു. 

രാജസ്ഥാനിലെ സിറോഹിയില്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ദസറ ആഘോഷങ്ങളിലായിരുന്നു സംഭവം. ബിജെപിയുടെ മണ്ഡലം പ്രസിഡന്റായ സുരേഷ് സഗര്‍വന്‍ഷിയെ ചൂണ്ടിക്കാട്ടിയായിരുന്നു ഇതാണ് രാവണനെന്ന് രാമനായി വേഷം കെട്ടിയ യുവാവ് പറഞ്ഞത്. ഇയാള്‍ എല്ലാ സംഭവങ്ങളേയും രാഷ്ട്രീയവത്കരിക്കുകയാണെന്നും യുവാവ് വിളിച്ചു പറഞ്ഞു. 

മനോജ് കുമാര്‍ മാലി എന്ന യുവാവ് ബിജെപി നേതാവിനെ രാവണനെന്ന് വെറുതെ വിളിക്കുക മാത്രമല്ല, അയാള്‍ക്കെതിരെ ശക്തമായ ആരോപണങ്ങളും ഉന്നയിക്കുന്നു. സിറോഹിയില്‍ 20 ഗര്‍ബ കമ്മിറ്റികളാണ് നവരാത്രി ആഘോഷങ്ങള്‍ ഒരുക്കുന്നത്. അതില്‍ എല്ലാ കമ്മിറ്റികള്‍ക്കും കൗണ്‍സിലില്‍ നിന്നും 10000 രൂപ ലഭിച്ചു. എന്നാല്‍ സഗര്‍വന്‍ഷി ഉള്‍പ്പെട്ട കമ്മിറ്റിക്ക് മാത്രം ലഭിച്ചത് 31000 രൂപയാണെന്നും മാലി പറയുന്നു.