നരേന്ദ്രമോദിക്കെതിരായ പരാമര്‍ശം: പ്രകാശ് രാജിനെതിരെ ഉത്തര്‍പ്രദേശില്‍ കേസ് 

നരേന്ദ്രമോദിയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് പ്രകാശ് രാജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് - ഒക്ടോബര്‍ 7ന് കോടതിയില്‍ ഹാജരാകാനും നിര്‍ദ്ദേശം 
നരേന്ദ്രമോദിക്കെതിരായ പരാമര്‍ശം: പ്രകാശ് രാജിനെതിരെ ഉത്തര്‍പ്രദേശില്‍ കേസ് 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ നടന്‍ പ്രകാശ് രാജിന്റെ പരാമര്‍ശത്തിനെതിരെ കേസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് പ്രകാശ് രാജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ലഖ്‌നൗ കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം. പ്രകാശ് രാജിനോട് ഒക്ടോബര്‍ 7ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. 

മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ കണ്ടെത്തുന്നതില്‍ സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന അനാസ്ഥയും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പാലിക്കുന്ന മൗനത്തിനെതിരെയുമായിരുന്നു  പ്രകാശ് രാജിന്റെ വിമര്‍ശനം. ബെംഗളൂരുവില്‍ നടന്ന ഡിവൈഎഫ്‌ഐയുടെ പതിനൊന്നാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രകാശ് രാജ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നേക്കാള്‍ വലിയ നടനാണെന്നും അതിനേക്കാള്‍ വലിയ നടനാണ് ഉത്തര്‍പ്രദേശ് ഭരിക്കുന്ന യോഗി ആദിത്യനാഥ് എന്നുമായിരുന്നു വിമര്‍ശനം

ഗൗരിയെ കൊലപ്പെടുത്തിയവര്‍ ഒരുപക്ഷേ പിടിക്കപ്പെടാം, അല്ലെങ്കില്‍ പിടിക്കപ്പെടാതിരിക്കാം. അവരുടെ കൊലപാതകത്തില്‍ സോഷ്യല്‍ മീഡിയയില്‍ സന്തോഷം പ്രകടിപ്പിക്കുന്നവരുടെ പ്രത്യയശാസ്ത്രം എന്തെന്നും നമുക്കറിയാം. ഇത്തരം സംഭവങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുന്ന ഒരു പ്രധാനമന്ത്രിയാണ് ഇപ്പോള്‍ നമുക്കുള്ളത്. ഗൗരിയുടെ മരണത്തെ ആഘോഷിക്കുന്നവരില്‍ പലരേയും പ്രധാനമന്ത്രി നരേന്ദ്രമോദി ഫോളോ ചെയ്യുന്നുണ്ട്. അതാണ് തന്റെ ആശങ്കയെന്നും നല്ല നാളുകള്‍ വരുമെന്ന പ്രതീക്ഷയുമില്ലെന്നായിരുന്നു പ്രകാശ് രാജ് പറഞ്ഞിരുന്നു. നരേന്ദ്ര മോദി തുടരുന്ന മൗനത്തില്‍ പ്രതിഷേധിച്ച് തന്റെ ദേശീയ പുരസ്‌കാരം തിരിച്ചു നല്‍കുകയാണെന്നും പ്രകാശ് രാജ് അറിയിച്ചിരുന്നു. എന്നാല്‍ പുരസ്‌കാരം തിരിച്ചുനല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com