മണ്ണിനായി കഴുത്തറ്റം മണ്ണിനടിയില്‍ കര്‍ഷകരുടെ പ്രക്ഷോഭം തുടങ്ങിയിട്ട് മൂന്നുദിവസം; കുലുക്കമില്ലാതെ രാജസ്ഥാന്‍ സര്‍ക്കാര്‍

ഭൂമി ഏതുവിധേനയും പിടിച്ചെടുക്കുമെന്നാണ് ബിജെപി സര്‍ക്കാരിന്റെ നിലപാ
മണ്ണിനായി കഴുത്തറ്റം മണ്ണിനടിയില്‍ കര്‍ഷകരുടെ പ്രക്ഷോഭം തുടങ്ങിയിട്ട് മൂന്നുദിവസം; കുലുക്കമില്ലാതെ രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പൂര്‍: രാജസ്ഥാനില്‍ കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ കഴുത്തറ്റം മണ്ണിട്ട് മൂടി കുഴിയിലിറങ്ങി നിന്ന് കര്‍ഷകരുടെ സമരം.പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കുന്നതിനായി തുഛമായ വില മാത്രം നല്‍കി ബലംപ്രയോഗിച്ച് സ്ഥലം ഏറ്റെടുക്കുന്നുവെന്ന് ആരോപിച്ചാണ് കര്‍ഷകരുടെ പ്രതിഷേധം.

സര്‍ക്കാര്‍ നടപടിക്കെതിരെ 43 കര്‍ഷകരാണ് സമീന്‍ സമാധി സത്യഗ്രഹം നടത്തുന്നത്. ഗാന്ധിജയന്തി ദിനമായ ഒക്‌ടോബര്‍ രണ്ടിനാണ് കുഴി കുഴിച്ച് കഴുത്തറ്റം വരെ മണ്ണിലിറങ്ങി കര്‍ഷകര്‍ നില്‍പ് തുടങ്ങിയത്.

ജയ്പൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള നിന്ദാര്‍ ഗ്രാമത്തിലെ സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹൗസിംഗ് കോളനി നിര്‍മ്മിക്കാന്‍ 2010ലാണ് സ്ഥലം ഏറ്റെടുപ്പ് തുടങ്ങിയത്. 333 ഹെക്ടര്‍ സ്ഥലമാണ് സര്‍ക്കാര്‍ പദ്ധതിക്കായി ഏറ്റെടുക്കുന്നത്.

സ്ഥലത്തിന്റെ വിലയായി 60 കോടി രൂപ കോടതിയില്‍ സര്‍ക്കാര്‍ കെട്ടിവച്ചു. എന്നാല്‍, തങ്ങളുടെ സ്ഥലത്തിന് പര്യാപ്തമായ വിലയല്ല ഇതെന്നാണ് കര്‍ഷകരുടെ പരാതി. ഏഴ് വര്‍ഷം കൊണ്ട് ഭൂമിവില എത്രയോ ഇരട്ടി വര്‍ധിച്ചെന്നും അവര്‍ ചോദിക്കുന്നു. 

ജയ്പൂര്‍ വികസന അതോറിറ്റി ബലപ്രയോഗത്തിലൂടെ സ്ഥലം ഏറ്റെടുക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. പതിനേഴ് ദിവസം മുമ്പാണ് ഇവര്‍ പ്രതിഷേധം ആരംഭിച്ചത്. കര്‍ഷകരെ അനുനയിപ്പിക്കാന്‍ മന്ത്രിതലത്തില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് കുഴിയിലിറങ്ങി കര്‍ഷകര്‍ സമരമാരംഭിച്ചത്. 

ഭൂമി ഏതുവിധേനയും പിടിച്ചെടുക്കുമെന്നാണ് ബിജെപി സര്‍ക്കാരിന്റെ നിലപാട്. ജയ്പൂര്‍ വികസന അതോറിറ്റി നടത്തിയ സര്‍വ്വേയില്‍ പിശകുണ്ടെന്നും ഇങ്ങനെ നിര്‍മ്മിച്ച ഹൗസിങ് കോളനികളെല്ലാം ഒഴിഞ്ഞുകിടക്കുകയാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 15,000 ത്തോളം പേരാണ് പദ്ധതി നടത്തിപ്പിനായി ഭൂമ ിഏറ്റെടുക്കുന്നതോടെ ഭൂരഹിതരാകുന്നവരെന്നും കര്‍ഷകര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com