സ്വാതന്ത്ര ഇന്ത്യയിലെ ഏതൊരു വര്‍ഗീയ കലാപത്തിനും പിന്നില്‍ ആര്‍എസ്എസോ ബിജെപിയോ ഉണ്ടായിരുന്നെന്ന് യെച്ചൂരി

അക്രമങ്ങളും ഭീകരതയും നടത്തി അതുവഴി ഹിന്ദുത്വ വോട്ടുബാങ്കുകള്‍ ഏകീകരിക്കാനുള്ള ശ്രമങ്ങളാണ് ആര്‍എസ്എസ് നടത്തുന്നതെന്നും യെച്ചൂരി
സ്വാതന്ത്ര ഇന്ത്യയിലെ ഏതൊരു വര്‍ഗീയ കലാപത്തിനും പിന്നില്‍ ആര്‍എസ്എസോ ബിജെപിയോ ഉണ്ടായിരുന്നെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ആര്‍എസ്എസ് കേരളത്തില്‍ അക്രമം അഴിച്ചുവിടുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതിനായി വന്‍തോതില്‍ ആയുധ ശേഖരം നടത്തുകയാണ്. അക്രമങ്ങളും ഭീകരതയും നടത്തി അതുവഴി ഹിന്ദുത്വ വോട്ടുബാങ്കുകള്‍ ഏകീകരിക്കാനുള്ള ശ്രമങ്ങളാണ് ആര്‍എസ്എസ് നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു. 

സ്വാതന്ത്ര്യശേഷം രാജ്യത്ത് ഉണ്ടായ ഏതൊരു വര്‍ഗ്ഗീയ കലാപത്തിലും ആര്‍എസ്എസിനോ അതിന്റെ രാഷ്ട്രീയ രൂപമായിരുന്ന ജനസംഘത്തിനോ ഇപ്പോഴത്തെ രൂപമായ ബിജെപിക്കോ പങ്കുണ്ടായിരുന്നു. അത് മറച്ചുവെച്ചാണ് സംഘര്‍ഷങ്ങള്‍ക്കെതിരെയുള്ള പ്രസംഗമെന്നും യെച്ചൂരി പറഞ്ഞു. ആര്‍എസ്എസിന്റെ അതിക്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു. കേരളത്തില്‍ രാഷ്ട്രീയ അക്രമങ്ങള്‍  നടക്കുന്നു എന്ന ആര്‍എസ്എസ് പ്രചരണത്തിന് പിന്നില്‍ അവര്‍ക്ക് കൃത്യമായ അജണ്ടയുണ്ട്. സംഘര്‍ഷ കാരണങ്ങള്‍ അമിത് ഷാ മറച്ചുവെക്കുകയാണ്. 
 
നോട്ട് നിരോധനവും ജിഎസ്ടിയുമെല്ലാം രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകര്‍ത്തു. ഇക്കാര്യത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ബിജെപി ഇത്തരം പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നതെന്നും യെച്ചൂരി ആരോപിച്ചു. യോഗി ആദിത്യനാഥിന്റെ വിമര്‍ശനങ്ങള്‍ക്കും യെച്ചൂരി മറുപടി നല്‍കി. ആശുപത്രികള്‍ എങ്ങനെ കൊണ്ടുനടക്കണമെന്ന് കേരളത്തില്‍ നിന്നും പഠിക്കണമെന്നും യെച്ചൂരി പറഞ്ഞു. ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നടപടി എടുക്കുകയാണ് ആദിത്യനാഥ് ആദ്യം ചെയ്യേണ്ടതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com