സ്വര്‍ണ,രത്‌ന വ്യാപാരത്തെ കള്ളപ്പണം തടയല്‍ നിയമത്തില്‍ നിന്ന് ഒഴിവാക്കി;ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് 

ഒരുകോടി രൂപവരെ വരുമാനമുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്
സ്വര്‍ണ,രത്‌ന വ്യാപാരത്തെ കള്ളപ്പണം തടയല്‍ നിയമത്തില്‍ നിന്ന് ഒഴിവാക്കി;ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് 

ന്യൂഡല്‍ഹി: ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം. ഒരുകോടി രൂപവരെ വരുമാനമുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഇവര്‍ മൂന്നുമാസത്തിനിടെ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയാകും.  ജ്വലറികള്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. സ്വര്‍ണ,രത്‌ന വ്യാപാരത്തെ കള്ളപ്പണം തടയല്‍ നിയമത്തില്‍ നിന്ന് ഒഴിവാക്കി.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ നടന്ന ജിഎസ്ടി കൗണ്‍സിലിന്റെ 22-ാം യോഗത്തിലാണ് തീരുമാനം. 

ജ്വലറികളില്‍ നിന്ന് 50000 രൂപവരെ വിലയുള്ള ആഭരണങ്ങള്‍ വാങ്ങാന്‍ ഇളവനുവദിച്ചു. 2ലക്ഷം വരെ വിലയുള്ള ആഭരണങ്ങള്‍ വാങ്ങുന്നതിന് പാന്‍ കാര്‍ഡ് ഉപയോഗം ഒഴിവാക്കും. 60 ഉല്‍പ്പന്നങ്ങള്‍ക്ക് വരെ വിലകുറയുമെന്നാണ് സൂചന. 

എ.സി റെസ്‌റ്റോറന്റുകളുടെ ജിഎസ്ടി കുറക്കാനും യോഗം തീരുമാനിച്ചു. 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമായാണ് 
കുറക്കുക. ഇത് ഭക്ഷണങ്ങളുടെ വില കുറയുന്നതിന് വഴിവെക്കും. കേരളം നിരന്തരം ഉന്നയിച്ച ആവശ്യങ്ങളിലൊന്നാണ് ഇപ്പോള്‍ യോഗം അംഗീകരിച്ചിരിക്കുന്നത്. 

കരകൗശവ വസ്തുക്കളുടെ നികുതി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കും. ഗ്യാസ് സ്റ്റൗ, നൂല്‍, ഹെയര്‍ ക്ലിപ്, 
സേഫ്റ്റി പിന്‍ എന്നിവയുടെ വില കുറയുമെന്നും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സാമ്പത്തിക മാന്ദ്യം ഇല്ലാതാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം പ്രഖ്യാപിച്ചതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു യോഗം. മുന്‍പ് ഹൈദരാബാദില്‍ നടന്ന ജിഎസ്ടി കൗണ്‍സിലില്‍ 40 വസ്തുക്കളുടെ നിരക്കില്‍ മാറ്റം വരുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com