മോദിയെ പിന്തുണച്ചത് ഞാന്‍ ചെയ്ത തെറ്റ്: അരുണ്‍ ഷൂരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th October 2017 08:48 PM  |  

Last Updated: 06th October 2017 08:48 PM  |   A+A-   |  

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചത് താന്‍ ചെയ്ത തെറ്റുകളിലൊന്നാണ് മുന്‍ കേന്ദ്രമന്ത്രിയും മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരി. കസൗലിയില്‍ ഖുശ്വന്ത് സിങ് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ഷൂരി വീണ്ടും മോദിക്കെതിരെ രംഗത്തെത്തിയത്.
'ഞാന്‍ ഒരുപാട് അബദ്ധങ്ങള്‍ ചെയ്തിട്ടുണ്ട്. അതിലൊന്ന് വി.പി സിങ്ങിനെ പിന്തുണച്ചതാണ്. രണ്ടാമത്തേത് നരേന്ദ്രമോദിയെ പിന്തുണച്ചതും. 2002 -2004 കാലഘട്ടത്തില്‍ വിവരസാങ്കേതിക വകുപ്പ് മന്ത്രിയായിരുന്നു ഷൂരി. 

ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് ഷൂരി മോദിക്കെതിരെ ആഞ്ഞടിക്കുന്നത്. നേരത്തെ മോദിയുടെ നോട്ടുനിരോധനമാണ് ഇന്ത്യയുടെ സാമ്പത്തിക മേഖലയുടെ നട്ടൊല്ലൊടിച്ചതെന്ന് ഷൂരി അഭിപ്രായപ്പെട്ടിരുന്നു.സത്യം വെളിച്ചത്തുകൊണ്ടുവരാന്‍ മാധ്യമങ്ങള്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ മോദിയുടെ സാമ്പത്തിക നയത്തെ വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയും രംഗത്തു വന്നിരുന്നു. മാന്ദ്യം മറികടക്കാന്‍ ബി.ജെ.പി സര്‍ക്കാരിനാവില്ലെന്നും മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി മോദിക്കും കൂട്ടര്‍ക്കും രക്ഷപ്പെടാനാവില്ലെന്നും സിന്‍ഹ പറഞ്ഞിരുന്നു.